മദ്യലഹരിയിൽ ട്രാഫിക് എസ് ഐ യുടെ അഴിഞ്ഞാട്ടം .തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത് .നിർത്തിയിട്ടിരുന്ന ബൈക്കുകൾ എസ് ഐ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കിയത്.അപകടത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച ഇദ്ദേഹത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു .

അനിൽകുമാർ ഓടിച്ചിരുന്ന വാഹനം നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .ഒരു ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം മറ്റൊരു  ബൈക്കിനെ ഇടിച്ച് നിരക്കിക്കൊണ്ടുപോകുകയായിരുന്നു. ട്രാഫിക് എസ്‌ഐ അനില്‍കുമാര്‍ ഓടിച്ച ആള്‍ട്ടോ കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട് .തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ തടഞ്ഞു വെക്കുകയായിരുന്നു .

ഇതേസമയം സംഭവസ്ഥലത്ത് എത്തിയ പോലീസ് അനിൽകുമാറിനെ രക്ഷിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട് .നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ അനില്‍കുമാറിനെ വൈദ്യപരിശോധനക്കെന്ന പേരില്‍ പൊലീസ് ഉടന്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു .ഇതിനിടെ ബൈക്കുടമങ്ങൾക്ക് പൈസ നൽകി കേസ് ഒതുക്കിത്തീർക്കാനും പോലീസ് ശ്രമിച്ചു .

സംഭവത്തിൽ അന്വേഷണം ആരംഭിച്ചട്ടുണ്ട് എന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടികൾ ഉടൻ  സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.സംഭവസ്ഥലത്ത് നിന്നും ക്രയിൻ ഉപയോഗിച്ച് കാർ മാറ്റി .