“കള്ളനും ഭഗവതിയും ” എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ബംഗാളി നടി ആണ് മോക്ഷ . ഇപ്പോഴിതാ ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തുന്ന മോക്ഷയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ ആനയെ കണ്ട കൗതുകത്തിൽ അടുത്ത് നിന്ന് ഫോട്ടോ എടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു . എന്നാൽ പേടി കാരണം കുറച്ചു മാറി നിന്നാണ് ഫോട്ടോ എടുത്തത് . ഇതിനിടെ ആണ് ആന പാപ്പാൻ തോട്ടി എടുത്ത് നടിയെ തോണ്ടി വിളിക്കുന്നത് . തോണ്ടുന്നത് ആനയാണ് എന്ന് കരുതി മോക്ഷ പേടിച്ച പിന്നോട് മാറിയപ്പോൾ ആണ് കാര്യം മനസ്സിലാകുന്നത് . പിന്നീട മോക്ഷ തന്നെ അടുത്ത് വന്ന നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു .

സാരിയും മുല്ലപ്പൂവുമെല്ലാം അണിഞ്ഞു വന്നാൽ മലയാളിയല്ലെന്ന് ആരും പറയില്ല. മലയാളത്തിലെ ഫാഷൻ ഐക്കൺ ആരാണെന്നു മോക്ഷയോട് ചോദിച്ചാൽ അത് മഞ്ജു വാര്യർ മാം ആണെന്ന് പറയും . ”മഞ്ജു വാര്യരുടെ ഒരു ഫാൻ ഗേൾ ആണ് മോക്ഷ . അസാധ്യ കുച്ചിപ്പുടി ഡാൻസർ ആണ് മാം . മാമിന്റെ സ്റ്റൈലും എന്നെ ഇപ്പോഴും ആകർഷിച്ചിട്ടുണ്ട് . ഞാനും ഒരു ക്ലാസിക്കൽ ഡാൻസർ ആണ് . അതുകൊണ്ട് ആ സ്റ്റൈൽ ഞാൻ ഫോളോ ചെയ്യാറുണ്ട് ”; മോക്ഷ പറയുന്നു . കൂടാതെ മാധുരി ദീക്ഷിത് ആണ് മോക്ഷയുടെ ഫാഷൻ ഇൻസ്പിറേഷൻ .

ബംഗാൾ ആണ് ഭഗവതിയായ എത്തിയ മോക്ഷയുടെ നാട്. ആദ്യ മലയാളം സിനിമ ആണ് ”കള്ളനും ഭഗവതിയും” . ഇതിനു മുൻപ് ഒരു തമിഴ് സിനിമയിലും 4 തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോട് കൂടിയാണ് പ്രീത സെൻ ഗുപ്ത എന്ന പേര് മാറ്റി മോക്ഷ എന്ന പേര് സ്വീകരിച്ചത് .