താരകുടുംബത്തിൽ ഇനി കല്യാണക്കാലമാണ് . മലയാളികളുടെ പ്രിയ താരം ജയറാമിന്റെയും പാർവ്വതിയുടെയും മക്കളായ ചക്കിയുടെയും കണ്ണന്റെയും കല്യാണമാണ് ഇനി. ഇരുവരുടെയും വിവാഹനിശ്ചയമൊക്കെ ഗംഭീരമായി നടന്നിരുന്നു. എന്നാൽ ആരാധകരുടെ ശ്രദ്ധയാകാർഷിച്ചത് സ്വപ്നസമാനമായ വിവാഹനിശ്ചയ ചടങ്ങൊരുക്കിയതിലേക്കായിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നിൽ പ്രവർത്തിച്ചയാളാണ് ചർച്ചയാകുന്നത്.  ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവായ മലയാളികളുടെ പ്രിയനടി അപർണ ബാലമുരളിയാണ്. അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചുക്കാൻ പിടിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.  ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്.  വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപ്പിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്.’’

കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപ്പിച്ച സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി കുറിച്ചു. ആഹ്ലാദകരമായ സംഭവങ്ങളുടെ ഭംഗി കേവലം അലങ്കാരങ്ങളിലോ അതിഗംഭീരമായ ആഘോഷങ്ങളിലോ മാത്രമല്ല, അവ സൃഷ്ടിക്കുന്ന സ്നേഹത്തിലും ബന്ധത്തിലും പ്രിയപ്പെട്ട ഓർമ്മകളിലുമാണ്.  കലാകാരന്മാർ എന്ന നിലയിൽ, നിങ്ങളുടെ  ജീവിതത്തിലെ പ്രധാന ദിവസം ആ മാന്ത്രികത, ഹൃദയംഗമമായ ചിരി, സന്തോഷകരമായ കണ്ണുനീർ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ തൂവൽസ്പർശം എന്നിവയാൽ സന്നിവേശിപ്പിക്കുക എന്നത് മഹേഷിന്റെയും എന്റെയും പാഷൻ പ്രോജക്റ്റാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെ ക്യാൻവാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേർക്കുക എന്നതാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സിന്റെ ലക്‌ഷ്യം’’.–അപർണ കുറിക്കുന്നു. അപർണയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നൽകുന്ന  ഇവന്റ് പ്ലാനിങ് കമ്പനിയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ്. ചെന്നൈയിൽ വച്ചു നടന്ന കാളിദാസ്–താരിണി വിവാഹനിശ്ചയത്തിന് ചടങ്ങിനു പിന്നിൽ മാത്രമല്ല മുന്നിലും അപർണയുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. സംഗീത സംവിധായകന്‍ സുഷിൻ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചും അപർണ അതിഥികളുെട മനം കവർന്നു…മാളവിക–നവനീത് വിവാഹനിശ്ചയം നടന്നത് കൂർഗിലായിരുന്നു. ചെന്നൈ പ്രളയത്തിന്റെ സാഹചര്യമായതിനാൽ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. .കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. താരിണി കലിംഗരായർ എന്ന തമിഴ്നാട് സ്വദേശിനിയായ മോഡലാണ് കാളിദാസിന്റെ വധു. തമിഴ് ആചാര പ്രകാരം നടന്ന നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയക്കാര്യം പുറം ലോകമറിഞ്ഞത്.2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു തരിണി. രണ്ട് ദിവസം മുൻപായിരുന്നു മകൾ മാളവികയുടെ വിവാഹനിശ്ചയം. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍.

കാളിദാസ്–താരിണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. ഈ അടുത്ത് സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മാളവിക തന്റെ പങ്കാളിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ
പങ്കാളിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും അന്നാ കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നില്ല. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.