മലയാളികളുടെ പ്രിയ താരമായ മഞ്ജുവിന്റെ വിശേഷങ്ങൾക്ക് എന്നും പ്രേക്ഷകർ ഏറെയാണ് . രൂപത്തിലും ഭാവത്തിലും ഒക്കെ ഒരു പുതുമ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇന്നും മഞ്ജുവിന്റെ മലയാള തനിമ ഒട്ടും ചോർന്നിട്ടില്ല . എങ്കിലും ഈ അടുത്തിടെയായി താരം തന്റെ ജീവിതത്തിൽ കൊണ്ട് വന്ന മാറ്റങ്ങൾ ഒക്കെയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് . കൂടാതെ മഞ്ജുവിന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം തന്നെ സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷരിലേക്ക് എത്തിക്കുകയും അവയൊക്കെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറും ഉണ്ട് .

ഈ അടുത്തിടെയാണ് താരം അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്ന 28 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ള്യു ആർ 1250 ജി .എസ് ബൈക്ക് സ്വന്തമാക്കിയത് . ലൈസൻസ് നേടിയതിനു പിന്നാലെ നിരവധി യാത്രകളും താരം നടത്തിയിരുന്നു . തന്റെ ബൈക്കിൽ ആണ് ഈ യാത്രകൾ ഒക്കെ മഞ്ജു പോകാറുള്ളത് . ഇവയൊക്കെ ആരാധകരിലേക്ക് എത്തിക്കാനും മഞ്ജു മറക്കാറില്ല . ഈയടുത്തിടെ സൗബിനൊപ്പം നൈറ്റ് റൈഡിനിറങ്ങിയ ചിത്രങ്ങളും വിഡിയോകളും ഒക്കെ മഞ്ജു പങ്കുവെച്ചിരുന്നു . എന്നാൽ ഇപ്പോളിതാ കറുപ്പ് ജാക്കാറ്റ് അണിഞ്ഞു ഒരു റൈഡർ ഗേളിനെ പോലെ കാടിന് നടുവിൽ നിൽക്കുന്ന ,മ്നജുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് . താരം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജ് വഴി ഇവയൊക്കെ പോസ്റ്റ് ചെയ്തിരിക്കുന്നത് .

നിരവധി ആരാധകർ ആണ് ചിത്രം ഏറ്റെടുത്ത് മഞ്ജുവിനെ സപ്പോർട് ചെയ്ത കമ്മന്റുമായി എത്തിയിരിക്കുന്നത് .” യു ഗോട്ട് ദിസ് ഗേൾ ” എന്നൊരു അടിക്കുറിപ്പോടെ മഞ്ജു പങ്കുവെച്ച ഈ ചിത്രത്തിന് 3 ലക്ഷത്തിലേറെ ലൈക്കും ലഭിച്ചിട്ടുണ്ട് . മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരി പട്ടണം ആണ് അവസാനം മഞ്ജു അഭിനയിച്ച ചിത്രം .