ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് വന്നു പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നായികയാണ് കാവ്യാ മാധവൻ . മലയാളി മനസ്സുകളുടെ പെൺ സങ്കൽപ്പങ്ങൾ ഒക്കെ ഒത്തിണങ്ങിയ കാവ്യയ്ക് മലയാളി മനസ്സിൽ ഇന്നും പ്രത്യേക സ്ഥാനം തന്നെയാണ് . അഴകിയ രാവണൻ , പൂക്കാലം വരവായി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തിയ കാവ്യാ പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലേക്ക് കടന്നു വരികയായിരുന്നു .

ദിലീപുമായുള്ള വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും കാവ്യ വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഇന്നും വലിയ ഇഷ്ടം ആണ് . കാവ്യാ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് കൊണ്ട് തന്നെ ഏതെങ്കിലും സുഹൃത്തുക്കളുടെ വിവാഹമോ മറ്റു ചടങ്ങുകൾക്കോ മാത്രമാണ് ഇപ്പോൾ കാവ്യയെ പലരും കാണാറുള്ളത് . എങ്കിലും മലയാള സിനിമയിൽ ഒരു കാലത് ഇഷ്ട താരമായി നിറഞ്ഞു നിന്ന ആ ഉണ്ടക്കണ്ണിയെ ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടം ആണ് .

ഇപ്പോളിതാ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച കാവ്യയുടെ പുത്തൻ മേക്കോവർ ദൃശ്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന കാവ്യയുടെ വീഡിയോ ആണിത് . കാവ്യാ വളരെ സുന്ദരിയായിട്ടുണ്ടെന്നും പുതു മുഖ നായികമാർ ഓക്ക് ഈ സൗന്ദര്യത്തിനു മുന്നിൽ മാറി നിക്കും എന്നുമാണ് ആരാദർ കമ്മന്റ് ചെയ്തിരിക്കുന്നത് . മലയാളത്തിൽ ഇത്രയും മുഖശ്രീ ഉള്ള നടിമാർ വന്നിട്ടില്ല എന്നും കമ്മന്റുകൾ വരുന്നുണ്ട് . മേക്കപ്പിലും ജീവിതത്തിലും പെർഫെക്‌ഷന് പ്രാദാന്യം നൽകുന്ന കാവ്യ കണ്ണെഴുതുന്ന കാര്യത്തിൽ പോലും പൊതുവെ മേക്കപ്പ് ആർട്ടിസ്റ്റുകളെ അനുവദിക്കാറില്ലായിരുന്നു . എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി അത് ചെയ്യുന്നത് കാവ്യയ്ക്ക് വളരെ ഇഷ്ടമായിരുന്നു . കാവ്യയിമായുള്ള സൗഹൃദത്തെക്കുറിച്ച് ഉയന്നി മുൻപ് പറഞ്ഞിട്ടും ഉണ്ട് .