മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന ബ്ലോക്ബസ്റ്ററിനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ.

ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിലെത്തും എന്നുള്ള വിവരമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ട്രോഡ് അനലിസ്റ്റും എൻർടെയ്‌മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോൺസ്റ്റർ ദീപാവലി റിലീസായി എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്.ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന് തിരക്കഥ ഒരുക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണ് പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മോൺസ്റ്റർ ഒരു ആക്ഷൻ ചിത്രമാണെന്നാണ് പറയുന്നത്.ചിത്രത്തിന്‌റെ പോസ്റ്ററുകളിൽ മോഹൻലാൽ ലക്കി സിംഗ് എന്ന സിക്കുരാന്റെ വേഷത്തിലാണ് എത്തുന്നത്