കൊച്ചുകുഞ്ഞുങ്ങളുടെ സന്തോഷവും കുറുമ്പും കള്ളക്കരച്ചിലും പരിഭവവുമൊക്കെ എല്ലാവര്ക്കും കാണാൻ ഇഷ്ടമാണ്. അതരാം നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ കടന്നു പോകുന്നത്. അതൊക്കെ നമ്മുടെ ഷെയർ ലിസ്റ്റിലേക്കും സേവ് ലിസ്റ്റിലേക്കുമൊക്കെ പോകാറുണ്ട്. അതിനൊപ്പം നമ്മുടെ മനസ്സിലേക്കും. ഇവിടെ ഒരു കൊച്ചു കുറുമ്പനെ വീഡിയോ ആണ് എല്ലാവരുടെയും മനം കവരുന്നത്. അങ്കണവാടിയിലാക്കി പോയ അമ്മയെ വിളിക്കുകയാണ് ഈ കുറുമ്പൻ. എങ്ങനെയെന്നല്ലേ തന്റെ വലതു കൈയങ്ങു ഫോൺ ആയി സാങ്കല്പിചു രണ്ടും കല്പിച്ചിരു വിളി. ‘അമ്മയങ് പോയതിന്റെ സങ്കടത്തിലാണ് ആള്. അംഗൻവാടിയിലെ ആദ്യത്തെ ദിവസങ്ങളെയതുകൊണ്ടൊക്കെ ആകാം ഒരു കരച്ചിൽ എപ്പോ വേണമെങ്കിലും പുരാത് ചാടാം.

ആദ്യം കൈയിൽ നമ്പർ ഒക്കെ കുത്തുന്നു. കാൾ കണക്ട് ആയി. ഹാലോ അമ്മയാണോ. ‘അമ്മ ഇങ്ങോട്ട് വരാമോ. ഞാൻ സങ്കടപ്പെട്ടിരിക്കുവാന് എന്നാണു പറഞ്ഞു തുടങ്ങുന്നത്. ‘അമ്മ എവിടെ പോയേക്കുവാ ഇങ്ങോട്ട് വേഗം വരനെ എന്നൊക്കെ പറയുന്നുണ്ട്. ഇടക്ക് എന്തുണ്ട് വിശേഷമെന്ന ചോദിക്കുന്നുണ്ട്. ‘അമ്മ വരുമ്പോ കേക്ക് ഒക്കെ കൊണ്ട് വരനെ എന്നും പറയുന്നുണ്ട്. വേഗം വരനെ അമ്മെ .. ‘അമ്മ വരും എന്ന ഉറപ്പു കിട്ടിയ മട്ടിലാണ് ഫോൺ വെക്കുന്നത്. അംഗൻവാടിയിലെ ടീയ്ച്ചര്മാര് ആരോ പകർത്തിയ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ കുഞ്ഞുമോന്റെ വിളി കേട്ടാൽ ‘അമ്മ ഓടി വരുമെന്നാണ് കമന്റുകൾ. ഇന്നത്തെ ദിവസം കൊച്ചു കൊച്ചുമിടുക്കൻ കൊണ്ട് പോയെന്നാണ്‌ ചിലർ പറയുന്നത്. സങ്കടം ഒക്കെ മാറ്റി വേഗം പേടിച്ചു മിടുക്കാനാകൂ എന്നും ചിലർ സ്നേഹോപദേശം നൽകുന്നുണ്ട്.