എനിക്ക് സ്‌കൂളിൽ പോണം സ്‌കൂളില്ലാ  എന്നു ‘അമ്മ ആവർത്തിച്ചു പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ സ്‌കൂളിൽ പോണമെന്നു വാശി പിടിച്ചു കരഞ്ഞു കൊണ്ടേ ഇരിക്കുകയാണ് ആദി കര്പൂരിക എന്ന കൊച്ചു പെൺകുട്ടി. പട്ടം ഗവണ്മെന്റ് ഗൾസ് ഹയർ  സെക്കണ്ടറി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ആദി കർപൂരിക എന്ന ആദി. വാവിട്ട് കരയുന്ന ആദി കർപ്പൂരികയുടെ വീഡിയോ മന്ത്രി വി ശിവൻകുട്ടിയും ഫേസ്ബുക് പേജിൽ പങ്കു വെച്ചു . 

 

മാറുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നേർചിത്രം ഈ കുഞ്ഞിലൂടെ പ്രതിഫലിക്കുന്നു എന്നാണു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌ത് ഒരു മണിക്കൂറിനുള്ളിൽ ആദി കർപ്പൂരികയെ മന്ത്രി നേരിൽ കണ്ടു. കൊച്ചു മിടുക്കിക്ക് തൊട്ടാവാടിയെന്ന കഥാപുസ്തകം സമ്മാനമായി നൽകുകയും ചെയ്തു. സംവിധായകനായ ഷിബു പ്രഭാകറിന്റെയും പിആർഡി ഉദ്യോഗസ്ഥ ധന്യ ലാലിന്റെന്റെയും ഇളയ മകളാണ് ആദി കര്പൂരിക. ആദിയുടെ ചേച്ചി ആദി കല്യാണിയും ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് .