നമ്മളിൽ പലരു പുറത്തുപോകുമ്പോൾ ദാഹിച്ചാലോ അല്ലെങ്കിൽ ഒരു റിഫ്രഷ്‌മെന്റിനു വേണ്ടിയോ ഒക്കെ സോഫ്റ്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നവരാണ്. അതിപ്പോ ഏത് കമ്പനിയുടെ ആയാലും കൂടുതലൊന്നും ആലോചിക്കാതെ വാങ്ങി ഉപയോഗിക്കും. കൊച്ചു കുട്ടികളാണെങ്കിൽ പ്രത്യേകം പറയേണ്ട കാര്യവുമില്ല. പുറത്തിറങ്ങും[പോ അവർക്കെന്തിക്കും വേണ്ടി വരും കടകളിൽ നിന്നും. കുട്ടികൾക്ക്  ഏറ്റവും ഇഷ്ടമുള്ളത് പാക്കറ്റിലാക്കിയ മംഗോ ജ്യൂസ് പോലെയുള്ള ഡ്രിങ്കുകളും. പക്ഷെ അത്തരം പാക്കറ്റുകളിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ ക്കുറിച്ച് ചിന്തിക്കാറില്ല.നമ്മൾ  പലതവണ കണ്ടിട്ടുള്ളതാണ് ഇത്തരം ടെട്രാ പാക്കറ്റുകളിൽ പുഴുവും മറ്റു വസ്തുക്കളും ഒക്കെ കിടക്കുന്ന വാർത്തകൾ. സമാനമായ അനുഭവം ഉണ്ടായിരിക്കുന്ന അശ്വതി സന്ദീപ് എന്ന യുവതിക്ക്. അശ്വതി തന്റെ കൊച്ചു കുഞ്ഞിന് വാങ്ങി നൽകിയ ജ്യൂസ് പാക്കറ്റിനുള്ളിലാണ് അഴുകിയ ജെല്ലി പോലെ ഒരു വസ്തു കണ്ടു കിട്ടിയത്.  പ്പാക്കറ് പൊട്ടിക്കുന്നതിന്റെ വീഡിയോ അശ്വതി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കൊയിലാണ്ടിയിലുള്ള ഒരു ഹോസ്പിറ്റലിനടുത്തുള്ള കടയിൽ നിന്നാണ് അശ്വതി ഇത് വാങ്ങിയത്. കുഞ്ഞു വാശി പിടിച്ചപ്പോഴാണ് ജ്യൂസ് വാങ്ങി നൽകിയതെന്ന് അശ്വതി വിഡിയോയിൽ പറയുന്നു . 

കുടിച്ചുതുടങ്ങിയപ്പോ ജ്യൂസ് കിട്ടുന്നില്ലായെന്നു കുഞ്ഞു പറഞ്ഞപ്പോഴാണ് അശ്വതി ശ്രെദ്ധിക്കുന്നത്. പിന്നീട് വീട്ടിൽ വന്നു പൊട്ടിച്ചു നോക്കിയപ്പോൾ ആണ് ഇത്തരമൊരു വസ്തു കിട്ടിയത്. തീയതി കഴിഞ്ഞ പാക്കാട്ടൊന്നുമല്ല കുഞ്ഞിന് അശ്വതി വാങ്ങി നൽകിയത്. മെയ് മാസം അഞ്ചാം തീയതി പാക്ക് ചെയ്ത ജയ്‌സിന് നവംബർ മാസം ഒന്നാം തീയതി വരെ കാലാവധിയുണ്ട്. ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാനാണ് വീഡിയോ ഷെയർ ചെയ്യുന്നതെന്ന് അശ്വതി പറയുന്നു. എങ്ങനെയാണ് കടകിൽ നിന്നും എന്തെങ്കിലും വാങ്ങി കഴിക്കുന്നത് എന്നാണു വീഡിയോ കണ്ടവർ ചോദിക്കുന്നത്. അധികാരികൾ ഇനിയെങ്കിലും എന്തെങ്കിലും ഫലപ്രദമായി ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.