മലയാളിക്ക് ഏറെ പ്രിയങ്കരമായ എന്നാൽ കടിച്ചാൽ പ്പൊട്ടാത്ത അഡാർ ഡയലോഗുകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനും നടനും ഒക്കെയാണ് രഞ്ജി പണിക്കർ. ഇപ്പോൾ, സംവിധാനത്തിനും തിരക്കഥക്കും ബ്രേക്ക് കൊടുത്തു അഭിനയത്തിൽ തകർക്കുകയാണ് അദ്ദേഹം. രഞ്ജിപണിക്കർ മമ്മൂട്ടി കോമ്പോയും മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഇപ്പോളിതാ, ഒട്ടുമിക്ക സമയങ്ങളിലും മമ്മൂട്ടി താനുമായി വഴക്കിടുമായിരുന്നു എന്ന വെളിപ്പെടുത്തുകയാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടി അഭിനയിച്ച ഒട്ടുമിക്ക സിനിമലകളിലെയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളൻ സംഭാഷണങ്ങളുമായി എഴുതുമ്പോൾ, അത് കടിച്ചാ പൊട്ടാത്തതാണെന്നും ഡയലോഗ് വളരെ ലെങ്തി ആണെന്നും പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.
അതെ പോലെ ഡബ്ബിങ് സമയങ്ങളിലും ‘നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ്’, ‘എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്’ എന്ന് മമ്മൂട്ടി ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഡയലോഗ് പറയുന്ന കാര്യത്തില്‍ നടി മഞ്ജുവാര്യര്‍ തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ മഞ്ജു അത് പഠിച്ചു പറയും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.