വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിട്ടുണ്ട്.ബിഗ് ബോസില്‍ നിന്നും, സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. എങ്കിലും താരത്തിനുള്ള ജനപിന്തുണ കുറഞ്ഞില്ല.ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആരാധകർ ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം.

റോബിനെ അറിയുന്നവര്‍ക്കെല്ലാം അറിയുന്ന ആളാണ് ആരതി പൊടി.ആരതി പൊടിക്കും നിരവധി ആരാധകർ ആണ് ഉള്ളത്.സ്വന്തമായി ഒരു വ്യെക്തിതം ഉണ്ടാക്കി എടുത്ത ഒരു വ്യെക്തി എന്ന് തന്നെ പറയാം.ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള ആരതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. റോബിന്‍ ബിഗ് ബോസിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് ആരതിയുടെ കുറിപ്പ്.

റോബിന്റെ ചിത്രത്തോടൊപ്പമായിരുന്നു ആരതിയുടെ കുറിപ്പ്. ”ഓള്‍ ദ ബെസ്റ്റ് ഡിയര്‍. നിങ്ങളുടെ പരാജയത്തില്‍ പൊട്ടിച്ചിരിക്കുന്നവരെ അവഗണിക്കുക. വിജയത്തിലേക്ക് കുതിക്കുക. നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കില്‍, നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന്‍ മേലുള്ള അവരുടെ വേദന നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും” എന്നാണ് ആരതി കുറിച്ചിരിക്കുന്നത്.ഇതു നിമിഷ നേരം കൊണ്ട് തന്നെ ചർച്ച ചെയ്യുകയും ചെയ്‌തു.