ഹോൾഡ്കു വീഡിയോ  കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ  ഓട്ടക്കാരൻ കുട്ടിയുടെ വിഡിയോ. ഓട്ടമത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാനാണ് ഈ  വിഡിയോയിലെ താരം. ഇപ്പോഴിതാ ഈ കുരുന്നിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പയ്യനാട്, വടക്കാങ്ങര എ.എം.യു.പി  സ്കൂൾ വിദ്യാഥിയാണ് ഈ പറക്കുംതാരം.  എന്തായാലും ഒന്നാം ക്ലാസ് വിദ്യാർഥി ഹബീബ് റഹ്മാന്റെ ഹൈ വോൾട്ടേജ് ഓട്ടം വൈറൽ ആണ് . രണ്ടു ദിവസമായി സ്‌കൂളിൽ നടന്ന കായികമേളയിലാണ് ഹബീബ് താരമായത്. 50 മീറ്റർ ഓട്ടത്തിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. കുട്ടികളെയെല്ലാം ട്രാക്കിൽ നിർത്തി അധ്യാപകൻ വിസിൽ കൈയിൽ എടുത്തപ്പോഴേക്കും ഹബീബ് ഓട്ടം തുടങ്ങി. ആവേശം ട്രാക്കിലായതോടെ മറ്റു മത്സരാർഥികളും പിന്നിൽ വെച്ചുപിടിച്ചു.പക്ഷേ, ഹബീബ് അതിവേഗം മുന്നേറിയിരുന്നു. സ്കൂളിലെ പ്യൂൺ സുനിൽ ബാബുവാണ് സു ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അധ്യാപകർ സമൂഹ  മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മന്ത്രിയും ഏറ്റെടുക്കുകയായിരുന്നു.മത്സരം രണ്ടാമതും നടത്തിയെങ്കിലും ഹബീബിനെ പരാജയപ്പെടുത്താനായില്ല. പയ്യനാട്
മുക്കം കുന്നുമ്മൽ മുഹമ്മദിന്റെയും സാബിറയുടെയും മകനാണ് ഹബീബ് റഹ്‌മാൻ .

വിഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി കുറിച്ചത്  ഇങ്ങനെയായിരുന്നു ‘‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും…!!! സ്റ്റാർട്ടിംഗ് പോയിന്റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്‌…സ്നേഹം കുഞ്ഞുങ്ങളെ… ഇന്നലെ രാവിലെ മന്ത്രി ഫേസ് ബുക്ക് അക്കൗണ്ടിൽ പങ്കു വെച്ച ഈ വീഡിയോ പത്തു ലക്ഷത്തോളം ആളുകളാണ് കണ്ടു കഴിഞ്ഞത്. ആയിരത്തോളം ആളുകൾ  മാദ്രിയുടെ പോസ്റ്റ് ഷെയറും ചെയ്തു കഴിഞ്ഞു.
നിരവധിപ്പേരാണ് ഈ പോസ്റ്റിന് താഴെ ഹബീബ് റഹ്മാന്  അഭിനന്ദങ്ങളുമായി എത്തുന്നത്. ഭാവി ഉസൈൻ ബോൾട്ട് ആണെന്നും സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നും അവൻ ഓടികയറും ഉറപ്പാണ് പക്ഷേ ആവിശ്യത്തിനുള്ള ട്രെയിനിങ് വേണമെന്നും. അതില്ലെങ്കിൽ ഹുസൈൻ ബോൾട്ട് ആകില്ല.എന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്.