എസ് എൽ പുരം ആനന്ദ് സംവിധാനം ചെയ്ത് സിനിമ ആയിരുന്നു ‘ആറ്റിനക്കരെ’ .എണ്‍പത്തിയൊമ്പതില്‍ പുറത്തിറങ്ങിയ ആറ്റിനക്കരെ സിനിമയില്‍ സുകുമാരന്‍, ലാലു അലക്‌സ്, മുരളി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. അക്കാലത്ത് നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ ലിസി ആയിരുന്നു ആറ്റിനക്കരെ സിനിമയിലും നായികയായി എത്തിയത്. അതിൽ മറ്റൊരു വേഷം ചെയ്ത് നടിയാണ് ഉഷ. ഇരുവരുടയും ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. മഞ്ഞസാരിയുടുത്ത് ടേബിളില്‍ വിരിച്ചിരിക്കുന്ന വസ്ത്രം ഇസ്തിരിയിട്ടുകൊണ്ടാണ് ലിസി ഫോട്ടോയില്‍ നില്‍ക്കുന്നത്. ലിസിയാണ് അതെന്ന് ഒറ്റ നോടത്തില്‍ മനസ്സിലാകുവാന്‍ പ്രയാസം. മുന്നില്‍ നീല നൈറ്റിയുമണിഞ്ഞ് ഉഷ നില്‍ക്കുന്നു.


ലിസി തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് സിനിമ രംഗത്തു എത്തിയത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരിനേരം ഒത്തിരികാര്യം എന്ന സിനിമയില്‍ നായിക കഥാപാത്രമായിട്ടായിരുന്നു ആ വരവ്. ആലപ്പുഴക്കാരിയായ ഹസീന എന്ന ഉഷയും സിനിമയിലേക്ക് എത്തുന്നത് പതിനാറാമത്തെ വയസ്സിലായിരുന്നു എന്നതും കൗതുകം. ബാലചന്ദ്ര മേനോന്റെ ആരാന്റെ മുല്ല കൊച്ചു മുല്ല എന്ന സിനിമയിൽ ആണ് ഉഷ കൂടുതൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത്. അതുപോലെ മോഹൻലാലിൻറെ മിക്ക സിനിമകളിലും നായികയായി എത്തുന്നത് ലിസി ആയിരുന്നു.


മെയ് ദിനം എന്ന സിനിമയിൽ ആന്നു ലിസി അവസാനമായി അഭിനയിച്ചത് പിന്നീട് സംവിധയകാൻ പ്രിയദർശനുമായി വിവാഹം കഴിഞ്ഞതോടു സിനിമയിൽ നിന്നും വിട വാങ്ങിയിരുന്നു. നടി കല്യാണി പ്രിയദർശൻ ലസിയുടയും, പ്രിയദർശന്റെയും മകൾ ആണ്.സംവിധായകന്‍ ടി എസ് സുരേഷ് ബാബുവിനെയാണ് ഉഷ വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. നാസര്‍ അബ്ദുള്‍ ഖാദര്‍ എന്ന വ്യവസായിയെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.