ബോളിവുഡിലും,മറ്റു ഭാഷാകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ആയിരുന്നു കത്രീന കൈഫ്. താൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ സമയത്തു നിരവധി അവഗണനകൾ അനുഭവിച്ചിരുന്നു. എന്റെ കരിയർ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ യെല്ലാം ഇട്ടെറിഞ്ഞു പോകുമെന്നും പോലും പലരും പറഞ്ഞിട്ടുണ്ട് താരം പറയുന്നു. താൻ അഭിനയിച്ച ആദ്യ സിനിമ തന്നെ വളരെ പരാജയം ആയിരുന്നു. എന്നാൽ തന്റെ കഠിനാധ്വാനം കൊണ്ടാണ് താൻ ഇന്ന് ഈ നിൽയിൽ എത്തിയത് കത്രീന പറയുന്നു.

തന്റെ തുടക്ക കാലത്തെ ആ അവഗണനകളെ കുറിച്ചു താരം പറയുകയാണ് ,സായ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവമാണ് കത്രീന പങ്കുവെക്കുന്നത്. ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകന്‍. കത്രീനയ്ക്ക് പകരം പിന്നീട് താര ശര്‍മ ചിത്രത്തിലെ നായികയായി എത്തുകയായിരുന്നു, അതിലെ ഒരു ഷോട്ട് കഴിഞ്ഞതിനു ശേഷമാണ് തന്നെ അതിൽ നിന്നും മാറ്റിയത്. അതോടു ഞാൻ വിചാരിച്ചു എന്റെ ജീവിതം തീർന്നു എന്ന്. അഭിനേതാവ് എന്ന നിലയില്‍ പലപ്പോഴും അവഗണനയും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു

ഞാന്‍ തുടങ്ങിയ സമയത്ത് എന്റെ മുഖത്ത് നോക്കി നീ നടിയാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. നിനക്ക് നല്ലതൊന്നുമില്ലെന്ന് നേരെ പറഞ്ഞു. ഞാനന്ന് ഒരുപാട് കരഞ്ഞു, എന്നാൽ പിന്നീട് ഞാൻ ഒന്നിലും പതറാതെ നിന്നു, എന്റെ ഒരു കഠിനാധ്വാനം തന്നെ ആയിരുന്നു ഞാൻ ഈ നിലയിൽ ആകാൻ കാരണം. താരത്തിന്റെ പുതിയ സിനിമയായ ഫോണ്‍ ഭൂത് റിലീസിന് തയ്യാറെടുക്കുകയാണ്.