മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടം ആയിരുന്നു എൺപതുകൾ.ആ കാലഘട്ടത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നി സൂപ്പർഹിറ്റ് നായകന്മാരുടെ കൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ച നായികാ ആയിരുന്നു സ്വപ്ന. എന്നാൽ ആ സമയത്തു രേവതി, ശോഭന, സീമ ,അംബിക എന്നി നായികാമാർ തിളങ്ങി നിന്ന സമയത്തു തന്നെയാണ് സ്വപ്ന എന്ന നായികയും എത്തിയതു. താരത്തിന്റെ യെതാർത്ഥ പേര് മഞ്ജരി ദോദി യെന്നായിരുന്നു. ഭാരതിരാജ് സംവിധാനം ചെയ്ത് ടിക് ടിക് ടിക് എന്ന ചിത്രത്തിൽ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്പ്രവേശം. ആ ചിത്രത്തിൽ കമലഹാസൻ ആയിരുന്നു നായകൻ. എന്നാൽ മലയാളത്തിൽ ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു നടിയുടെ ആദ്യ വരവ്. എന്നാൽ എൺപതുകാലഘട്ടത്തിൽ എത്തിയ താരം ആ കാലഘട്ടത്തിൽ തന്നെ അപ്രത്യക്ഷയാകുകയും ചെയ്യ്തു.


ടിക് ടിക് ടിക് എന്ന ചിത്രത്തിൽ നായികവേഷത്തിന്റെ പേര് സ്വപ്‍ന എന്ന് തന്നെയായിരുന്ന ,ആ പേര് പിന്നീട് യാഥാർത്യം ആകുകയും ചെയ്യ്തു. എന്നാൽ താരത്തിന് നായിക ശ്രെധ കിട്ടിയ വേഷം ചെയ്ത് ചിത്രം ‘സംഘർഷം’ ആയിരുന്നു. ചിത്രത്തിൽ പ്രേം നസീർ, സീമ, രതീഷ് ,സുകുമാരൻ എന്നി കഥാപാത്രങ്ങളുടെ കൂടെ സന്ധ്യ എന്ന കഥാപാത്രമായി ആണ് സ്വപ്ന അഭിനയിച്ചത്. അതുപോലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമായ ‘തൃഷ്ണ’യിലും നടി അഭിനയിച്ചു. മോഹൻലാലിൻറെ ‘അഹിമ്സ’യിലും സ്വപ്ന അഭിനയിച്ചു.


അങ്കച്ചമയം, മരുപ്പച്ച, ചമ്പൽ ക്കാട്, പാഞ്ചജന്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ മികവുറ്റ കഥാപാത്രങ്ങൾ സ്വപന എന്ന നായിക തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ചിത്രങ്ങളിലും താരം തിളങ്ങി നിന്നു. പ്രിയദർശന്റെ കടത്തനാട് അമ്പാടി എന്ന ചിത്രം ആണ് സ്വപ്നയുടെ അവസാന മലയാള ചലച്ചിത്രം. തൊണ്ണൂറ്റി മൂന്നിൽ രാമൻ ഘന്നയുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പടിയിറങ്ങിയിരുന്നു സ്വപ്ന.