ക്ഷേത്ര ദർശനത്തിനിടെ അനുവാദം ഇല്ലാതെ വീഡിയോകളും, ചിത്രങ്ങളും എടുത്ത ആരാധകരോട് കയർത്തു നടി നയൻ താര, കുംഭ കോണത്തിനടുത്തുള്ള മേൽവ ത്തൂർ ഗ്രമത്തിലെ കാമാച്ചി അമ്മൻ ക്ഷത്രത്തിൽ എത്തിയതായിരുന്നു നയൻതാരയും, വിഘ്‌നേഷ് ശിവനും. അവിടെ താരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന് ശാന്തമായി ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല.

അവിടെ തടിച്ചു കൂടിയ അളക്കാരെ പോലീസിന് പോലും ശാന്തപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല അവസാനം വിഘ്‌നേശ് പോലും അവരോടു ബഹളം വെക്കരുതെന്ന് ആവശ്യപെട്ടിരുന്നു. പിന്നീട് നിരവധി പോലീസുകാർ എത്തിയാണ് അവരെ വെളിയിൽ ആക്കിയത്, പിന്നീട് ഇരുവരും മറ്റൊരു ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയിരുന്നു. ഇതിനിടെ താരങ്ങളുടെ ഫോട്ടോ എടുക്കലും വീഡിയോകളും ആരാധകർ എടുത്തിരുന്നു.

ഇതിനിടെ താരത്തിനൊപ്പം സെൽഫി എടുക്കാൻ ഒരാൾ തോളത്തു കയ്യിടുകയും ചെയ്യ്തു, ഇത് ഇഷ്ട്ടപ്പെടാത്ത താരം അവരോടു ദേഷ്യപെട്ടു, എന്നാൽ പിന്നെയും ഇത് തന്നെ ആവർത്തിച്ചപ്പോൾ നടി ദേഷ്യപെട്ടുകൊണ്ട് അവരോടു പറഞ്ഞു ഇനിയും ഫോട്ടോയോ, വീഡിയോയോ എടുത്താൽ ഫോൺ എടുത്തെറിഞ്ഞു പൊട്ടിക്കും എന്ന്, ഇപ്പോൾ താരത്തിന്റെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.