മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് അഞ്ജലി ആമിർ , ഇപോൾ താരം ഭക്ഷണ പ്രിയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. പൊതുവെ ഒരു  മധുര പ്രീയയാണ് താൻ ,മധുരം എന്നാല്‍ തനിക്ക്സ ന്തോഷത്തിന്റെ പ്രതീകമാണ്. മധുരം ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നത് ശരിയാണെങ്കിലും മനസ് സങ്കടപ്പെട്ടാല്‍ മധുരം നല്‍കിയാണ് താന്‍ മനസിനെ തിരികെകൊണ്ട് വരുന്നത് മധുരം കൊണ്ടാണ്, ചോക്ലേറ്റും പേസ്ട്രിയും ഐസ്‌ക്രീമുമൊക്കെ എന്റെ മനസ്സിലെ വിഷമം മാറ്റുമെന്നാണ് അഞ്ജലി പറയുന്നത്.

സാധാരണയായി മധുരം അത്ര ഇഷ്ടമുള്ളയാളല്ല ഞാന്‍. എന്നാല്‍ മനസ്സ് വല്ലാതെ സങ്കടപ്പെടുമ്പോള്‍ ഒരുപാട് മധുരം കഴിക്കു൦ ,യാത്ര പോകുമ്പോള്‍ ആ സ്ഥലത്തെ ട്രെഡീഷനല്‍ വിഭവങ്ങള്‍ കഴിക്കാറുണ്ടെന്നും. ആ അനുഭവത്തില്‍ നിന്നും പഞ്ചാബില്‍ കിടുക്കന്‍ സൂപ്പുകള്‍ കിട്ടുമെന്ന്നടി പറയുന്നു , തനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ അമ്മയുടെ കൈപ്പുണ്യത്തിലുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു

നാട് കോഴിക്കോട് ആയതുകൊണ്ട് തന്നെ ഫൂഡിനെ കുറിച്ച് പറയേണ്ടതില്ല എന്നാണ് അഞ്ജലി പറയുന്നത്. കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കും കോഴിക്കോടന്‍ രുചിരഹസ്യം, ഒ രിക്കല്‍ ഒരു വിദേശയാത്രയ്ക്കിടെ കാഴ്ചകളൊക്കെ കണ്ട് ആകെ ക്ഷീണിച്ചു, ഇനി ഭക്ഷണം കഴിക്കാമെന്നു കരുതി. ആ നാട്ടില്‍ ഒരു കിടിലന്‍ വിഭവം കിട്ടുന്ന ഹോട്ടലുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. വിശന്ന് കുടല്‍ കത്തുന്നു എന്ന അവസ്ഥയായിരുന്നു. എന്നാലും സാരമില്ല, നമുക്ക് ആ ഫുഡ് തന്നെ കഴിക്കാം എന്നു പറഞ്ഞ് ഞങ്ങള്‍ വിശപ്പും സഹിച്ച് ഹോട്ടല്‍ തേടിയെത്തി. കണ്ട കാഴ്ചയോ, ഹോട്ടല്‍ പൂട്ടികിടക്കുന്നു. അന്ന് അവളെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് പറയാനാകില്ലായിരുന്നു. ആ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല അഞ്ജലി പറയുന്നു