ചാക്കോച്ചനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ തൻ കേസ് കൊട്’ എന്ന ചലച്ചിത്രം. ആഗസ്ത് 11 ന് തീയേറ്ററിൽ എത്തിയ ചലച്ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം സെപ്റ്റംബർ 8 ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്തിരുന്നു.
ഗായത്രി ശങ്കർ,രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ,പി പി ഉണ്ണി കൃഷ്ണന് എന്നിവർക്കൊപ്പം കാസർഗോഡ് നിവാസികളായ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.എന്നാൽ ചിത്രം റിലീസാകുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ റീമേക്ക് സോങ് ആയ “ദേവദൂതർ പാടി” യൂട്യൂബിൽ മില്യൺലധികം കാഴ്ചക്കാരെയാണ് സമ്പാദിച്ചത്. ചാക്കോച്ചന്റെ പെർഫോമൻസും എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങിയതാണ്.
ഇപ്പോൾ “ന്നാ തൻ കേസ് കൊട്” എന്ന ചിത്രത്തിന്റെ 50 ആം ദിനം തന്റെ മകനോടൊപ്പം ആഘോഷിക്കുകയാണ് ചാക്കോച്ചൻ. ‘ദേവദൂതർ പാടി ‘ എന്ന സോങ്ങിന് അനുസരിച്ചാണ് അച്ഛന്റെയും മകന്റെയും ആഘോഷ പ്രകടനം. ചാക്കോച്ചന്റെ പെർഫോമൻസിന് വെല്ലുവിളിയാകുമോ മകൻ എന്നാണ് ആരാധകരുടെ ചോദ്യം. അച്ഛന്റെ മകൻതന്നെ എന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടി ഇസഹാക്ക്.സെലിബ്രേഷൻ മോഡിൽ കുഴുമ്മേൽ ചാക്കോച്ചന്റേയും ഇസ്‌സുവിന്റേയും മൂവ്‌സ് എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ ചാക്കോച്ചന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram