മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ. കൃഷ്ണകുമാറിന്റെ മകൾ ദിയയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ.

ഇപ്പോൾ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ദിയ, ദിയയുടെ സുഹൃത്ത് വൈഷ്ണവിനെയാണ് താരം പ്രണയിക്കുന്നത്, താനും ദിയയും തമ്മില്‍ പ്രണയത്തിലാണെന്ന് വൈഷ്ണവ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്…ദിയയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് വൈഷ്ണവ് കുറിച്ചു.ദിയക്കൊപ്പം വീഡിയോയിലും ഡാന്‍സിലുമെല്ലാം ഒപ്പം വൈഷ്ണവും ഉണ്ടാവാറുണ്ട്.ഇവരുടെ ചില വീഡിയോകളും ചിത്രവും കണ്ട് ഇവര്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പ് വന്നിരുന്നു. എന്നാല്‍ അന്നൊന്നും വ്യക്തമായ മറുപടി താരങ്ങള്‍ പറഞ്ഞിരുന്നില്ല.