അടി, ഇടി, ഗുസ്തി, നാടന്‍ തല്ല്,, ഇടിയോടിടി, ഓടിച്ചിട്ടടി, തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ള സംഘട്ടനങ്ങള്‍ നമ്മുടെ നാട്ടിൽ സാധാരണമാണ്. കാരണങ്ങൾ കൊണ്ടുണ്ടാകുന്നതും ഒരു കാരണവും ഇല്ലാത്ത അടികളും ഇതിൽപ്പെടും. ചിലതൊക്കെ കപ്പ് കിട്ടുന്ന മത്‌സരങ്ങള്‍ ആണെങ്കില്‍ മറ്റ് ചിലത് കൊണ്ട് ദേഹം നോവുന്നത് മാത്രം മിച്ചം. നമ്മുടെ ചില സിനിമകളിൽ പോലും ഇത്തരം ചില അടികൾ കാണാം. ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത വിധമാണ് ഇത്തരം ചില തല്ലുകള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും. അവയില്‍ ചിലത് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്. അത്തരത്തിലൊരു ” സൂപ്പർ ഹിറ്റ്’ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് .സംഭവം നമ്മുടെ നാട്ടിൽ അല്ല അങ്ങ് ഗുജറാത്തിലെ സൂറത്തില്‍ ആണ് നടന്നത്. അടി നടക്കുന്ന വേദി പുറത്തു ഒന്നുമല്ല ഒരു വീടാണ്‌ അതും സ്വന്തം വീട്‌. പങ്കെടുത്തവര്‍ ആകട്ടെ ആ വീട്ടിലെ അമ്മായിയമ്മയും മരുമകളുമാണ്. അടിയുടെ കാരണം എന്തെന്ന് കാരണം അത്ര വ്യക്തമല്ല. എന്നാലും ഒറ്റ വാക്കില്‍ കുടുംബ കലഹം എന്നു തന്നെ പറയാം. വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നത് സ്വത്ത് തര്‍ക്കമാണ് കാര്യമെന്നാണ്. എന്തായാലും ഇരുവരും തമ്മിൽ പൊതിരേ തല്ലുന്നതതാണ് വിഡിയോയിൽ ഉള്ളത്.

വീട്ടിലുള്ള ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ ഇരുവരും അത്ര പെട്ടെന്നൊന്നും പിന്‍വാങ്ങിയില്ല. മരുമകള്‍ അമ്മായിയമ്മയുടെ കവിളില്‍ കടിച്ച്‌ മുറിവേല്‍പ്പിക്കുന്നുണ്ട് . ഈ വഴക്കിനൊക്കെ സാക്ഷിയായി ഒരു കൊച്ചുപെണ്‍കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം.വീഡിയോയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. “കഷ്ടം ഒരു കുടുംബത്തിലുള്ളവര്‍ ഇത്തരത്തിലായാല്‍ സമാധാനം എന്നത് അവിടെ എങ്ങനെ കണ്ടെത്താനാകും’ എന്നാണൊരാള്‍ ചോദിച്ചത്. “രണ്ടാള്‍ക്കും ഡബ്ല്യുഡബ്ല്യുഇയില്‍ ശ്രമിക്കാവുന്നതാണ്’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ജേർണലിസ്റ്റും ആക്ടിവിസ്റ്റും ആയ ദീപിക നാരായൺ ഭരദ്വാജ് ആണ് ഈ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.