മഞ്ജു വാര്യറും, സൗബിൻ ഷഹീറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വെള്ളരി പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെയും നിസ്ചയിച്ചിട്ടില്ല. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് സിനിമയാണ് വെള്ളരി പട്ടണം. ആട്ടിൻ കുട്ടിയെ നെഞ്ചോടു ചേർത്ത് വെച്ച് മഞ്ജുവും, തനി നാടൻ ലുക്കിൽ സൗബിനും ഒപ്പം നിൽക്കുന്ന ചിത്രമാണ് ആദ്യ പോസ്റ്റർ.
അലമാര, മോഹൻലാൽ, ആക്ഷൻ ഹീറോ ബിജു എന്നി ചിത്രങ്ങൾക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ്നിർമിക്കുന്ന ചിത്രമാണ് ഇത്. ഒരുപാടു പ്രതീക്ഷകൾ ഉണ്ടാകുന്ന ഒരു കോമഡി എന്റർടൈനർ ചിത്രം ആയിരിക്കുമെന്നു ചിത്രത്തിൻന്റെ അണിയറ പ്രവര്തകരുടെ റിപ്പോർട്ട്. വെള്ളരിപട്ടണ’ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. മഞ്ജുവാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.
സച്ചിൻ ശങ്കർ ആണ് ചിത്രത്തിന്റെ സംഗീതം ചെയ്യ്തത്. ചിത്രത്തിന്റെ കലാ സംവിധാനം ജ്യോതിഷ് ശങ്കർ ആണ്. അലക്സ് ജെ പുളിക്കൽ ആണ് ഛായാഗ്രാഹകൻ. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ, പി ആർ ഓ എ എസ് ദിനേശ്, അപ്പു എൻ ഭട്ടത്തിരിപ്പാട് എഡിറ്റിങ്.