ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു നടി ലെക്ഷ്മിപ്രിയയും, കെ പി എ സി ലളിതയും . ഇരുവരും ഒന്നിച്ചു സിനിമകൾ ചെയ്യ്തിട്ടുണ്ട്. ഇപ്പോൾ പിറന്നാൾ ദിനത്തിൽ തനിക്കു കെ പി എ സി ലളിത കൊടുത്ത സമ്മാനത്തെ കുറിച്ച്  പറയുകയാണ് ലക്ഷ്മി പ്രിയ. ഒരു ദിവസത്തെ വത്യസം ഉള്ളു ഞങ്ങളുടെ രണ്ടുപേര്ടയും. മാർച്ച് പതിനൊന്നിന് സത്യൻ അങ്കിളിന്റെ സിനിമ സെറ്റിൽ വെച്ച് എന്റെ രണ്ടു പിറന്നാൾ കേക്കുകൾ മുറിക്കേണ്ടി വന്നിട്ടുണ്ട്.

കഥ തുടരുന്നു എന്ന സിനിമയുടെ സെറ്റിൽ വെച്ച് വെളുപ്പിനെ ലളിതമ്മ വന്നു കതക് മുട്ടി ഞാൻ തുറന്നു നോക്കിയപ്പോൾ ലളിതാമ്മ ഹാപ്പി ബര്‍ത്ത് ഡേ ഡാ. ഇത് ഒരു മുണ്ടും നേര്യതുമാണ് ഞാന്‍ ഒറ്റത്തവണ ഉടുത്തത്. അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്റെ പൊറന്നാള്‍ ആണെന്ന്. ഞാമ്പിന്നെ എന്തോ ചെയ്യും പിറന്നാള്‍ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം.ഞാൻ അത് വാങ്ങി കാൽ തൊട്ടു വന്ദിച്ചു. അമ്മ എന്റെ നെറുകയിൽ ഉമ്മ വെച്ച് അനുഗ്രഹിച്ചു. എന്നിട്ട് ഞങ്ങൾ ഒന്നിച്ചു അമ്പലത്തിൽ പോയി അപ്പോളാണ് അമ്മ പറഞ്ഞത് ഇന്നലെ ആയിരുന്നു എന്റെ പിറന്നാൾ.


അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്. ഒരു അര്‍ച്ചന പോലും നടത്തിയില്ല. വൈകിട്ട് കേക്ക് രണ്ടാളും ചേര്‍ന്നു മുറിച്ചു.ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന്‍ അങ്കിളിന്റെ സെറ്റ്. ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം. പിന്നെ എത്ര ഓർമകൾ .ഒരുമിച്ച് സിനിമയ്ക്ക് പോകുന്നത്, ഷോപ്പിംഗിന് പോകുന്നത് അമ്മയ്ക്ക് ഹോസ്പിറ്റലില്‍ കൂട്ട് പോകുന്നത്,വടക്കാഞ്ചേരി വീട്ടില്‍ ഇരുന്ന് തേങ്ങ അരച്ച അയലയും മാങ്ങയും വിളമ്പുന്നത് എന്റെ മൂക്ക് കുത്തിച്ചത് അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ ലക്ഷ്മി പ്രിയ പറഞ്ഞു.