മലയാളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം ആണ് ഗ്രേസ് ആന്റണി. ഇപ്പോൾ  താൻ ഒരു ഡാൻസ് ടീച്ചർ ആയതിന് കുറിച്ച് തുറന്നു പറയുകയാണ്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു നല്ലൊരു നർത്തകി ആകണെമന്നും, കലാതിലക൦ ആകണെമന്നും , ആഗ്രഹം ആയിരുന്നു, കലാതിലകം അയാലെ തനിക്കൊരു നടിയാകാൻ കഴിയുള്ളു എന്നൊക്കെ ആയിരുന്നു ചിന്ത. പണം ഇല്ലാത്ത എന്റെ  മാതാപിതാക്കൾ കഷ്ട്ടപെട്ടു ആയിരുന്നു തന്നെ ഡാൻസ് പഠിപ്പിച്ചത്, എന്നാൽ സ്കൂൾ കലോത്സവത്തിൽ സമ്മാനം നേരത്തെ തന്നെ ഫിക്സ് ചെയ്യ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഇന്നും കലോത്സവ വേദികളിൽ മക്കളെ കൊണ്ടാക്കുന്ന മാതാപിതാക്കളോട് സഹതാപം മാത്രമേ തോന്നിയിട്ടുള്ളൂ

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ഓരോ മാതാപിതാക്കളും വളരെ കഷ്ട്ടപെട്ടാണ് നൃത്തം പഠിപ്പിക്കുന്നതു എന്നാൽ അത് മത്സരവേദികളിൽ ഒരു കച്ചവടമായി മാറുകയാണ്, നേരത്തെ പെർഫോമൻസ് കാണുന്നതിന് മുൻപ് തന്നെ സമ്മാനം ഇന്നവർക്കു എന്ന് ഉറപ്പിച്ചു കാണും നടി പറയുന്നു. അതിനൊരു തുക അതിന്റെ വിധികർത്താക്കൾക്കും ഉണ്ടാകുന്നുണ്ട്.

ബാക്കി കുട്ടികള്‍ വന്ന് പെര്‍ഫോം ചെയ്യുന്നതും അപ്പീല്‍ പോകുന്നതുമൊക്കെ വേസ്റ്റാണെന്നും ഗ്രേസ് പറയുന്നു. അങ്ങനൊരു വാശിപ്പുറത്താണ് ഞാന്‍ ഡാന്‍സ് ടീച്ചറാകുന്നത്. നന്നായി കളിക്കുന്നവര്‍ക്ക് മാത്രം സമ്മാനം കൊടുക്കണം, കാരണം ഞാനും ഈ ഘട്ടത്തിലൂടെ കടന്ന് പോയതാണ് താരം പറയുന്നു, കല മനോഹരം ആണ് എന്നാൽ ഒരാളെ തഴഞ്ഞിട്ടു മറ്റൊരാളെ വിജയിപ്പിക്കരുത് അത് തന്നെയാണ് ഞാൻ ഒരു ഡാൻസ് ടീച്ചർ ആകാൻ കാരണം