പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഷാനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ടീസർ, ഇതിലെ ഗാനം എന്നിവ നേര്ത്തതന്നെ പുറത്തു വരുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ജോജു ജോര്‍ജ്ജ്,അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.കേതകി നാരായണൻ,സിനിൽസൈനുദീൻ, അഞ്ജലി നായർ,ആത്മീയ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ശങ്കർ ശർമയാണ്‌. പ്രണയത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏപ്രിൽ ഏഴിന് അന്ന് റിലീസ്ചെയ്യാൻ പോകുന്നത്. എന്നാൽ തന്നെ സൂപ്പർ ഹിറ്റ് ആയ സൂപ്പർ ശരണ്യക്ക് ശേഷം വരുന്ന അനശ്വര രാജൻ ചിത്രമാണ് “അവിയൽ . ഇത് കൂടാതെ റാങ്കി, മൈക്ക് എന്നിവയാണ് അനശ്വര അഭിനയിച്ച റിലീസ് ചെയ്യാനുള്ള ചിത്രം.