മിനിസ്‌ക്രീനിൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടിയാണ് മഞ്ജു പത്രോസ്, കഴിഞ്ഞ ദിവസം നടി ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, എന്നാൽ താരത്തിന്റെ ഈ ചിത്രത്തിന് താഴ് നിരവധി അനുകൂലിച്ചും, പ്രതികൂലിച്ചും കൊണ്ടുള്ള കമന്റുകൾ ആണെത്തുന്നത്, ദേവി മഹാമായേ ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല എന്ന തലക്കെട്ടോടെയാണ് നടി ഈ ചിത്രങ്ങൾ പങ്കു വെച്ചത്. സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്

കമന്റിട്ടവരിൽ ചിലരുടെ സംശയം ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ എന്നതായിരുന്നു. ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത് സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചാണ്   മറ്റൊരാൾ കമന്റ് ചെയ്തത്,ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് കൊണ്ട് എന്താണ് ആറ്റുകാൽ പൊങ്കാല, അവനവന്റെ മതത്തിൽ ഉറച്ചു നിൽക്കാൻ പറ്റില്ല ഇങ്ങനെ എല്ലായിടവും ചാടി ചാടി നിൽക്കും എന്നൊക്കെയാണ് നടിക്കെതിരെ എത്തുന്ന വിമർശനം

ഒന്നിനോടും പ്രതികരിച്ചിട്ടില്ലഇതുവരെയും നടി, മുൻപും നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക,വിമർശനങ്ങളുമായി ഒരു വിഭാഗം എത്താറുമുണ്ട്. ബിഗ് ബോസ്സിൽ പോയതിനു ശേഷം മഞ്ജു സോഷ്യൽ മീഡിയയിൽ നിന്നും വളരെ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് നേരിട്ട താരം കൂടിയാണ്.അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് നടി ഇപ്പോൾ,