രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ  സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ രണ്ടായിരത്തി മൂന്നിൽ ആണ്.

ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.എന്നാൽ വ്യെത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അംബരപ്പിക്കുകയും ചെയ്‌തു.

എന്നാൽ ഇപ്പോൾ പുതിയ ലുക്കിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.താരത്തിന്റെ ഏറ്റവും പുതിയ വെബ് സീരിസ് “സിറ്റാഡലിന്റെ”റോമിലെ സ്പെഷ്യൽ ഷോയ്‌ക്കെത്തിയ ലൂക്കാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചത്.ഗായകനും ഭർത്താവും ആയ നിക്ക് ജോനസിനൊപ്പമുള്ള റോമിലെ ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഇത് നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.