ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുന്നതിനിടെ അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.കണ്ണൂരിൽ അംഗനവാടിയിലെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടത്തി എന്ന ഭയപ്പെടുത്തുന്ന വാർത്തയാണ് കഴിനാജ് കുറെ മണിക്കൂറുകളായി പുറത്തു വരുന്നത്. കണ്ണൂര്‍ കൊട്ടിയൂരില്‍ വ്യാഴാഴ്ച ഉച്ചയോടെ അങ്കണവാടിയിലെ അടുക്കള വൃത്തിയാക്കുന്നതിനിടെ പാല്‍പ്പാത്രത്തിനടുത്ത് അനക്കം കേട്ട് പരിശോധിച്ച് നോക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്.ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുന്നതിനിടെ അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. രാജവേമ്പാലയെ കണ്ട ഹെൽപ്പർ ആദ്യം ഒന്ന് പകച്ചെങ്കിലും ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, ബിനോയ് കൂമ്പുങ്കല്‍, തോമസ് കൊട്ടിയൂര്‍, റോയ് എന്നിവരെത്തി പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിട്ടു. മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച്‌ നേരത്തേ വിട്ടിരുന്നതായി ഹെല്‍പ്പര്‍ പറഞ്ഞു.

അതിനാൽ വലിയൊരു ദുരന്തം തന്നെ ഒഴിവായെന്നു പറയാം.കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള റൂമിന്റെ തൊട്ടടുത്തുള്ള അടുക്കളയില്‍ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കള്‍ കാണുന്നത്. അംഗൻവാടിയുടെ പരിസരത്ത് വൻതോതില്‍ മാളങ്ങള്‍ ഉണ്ടെന്നും നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും സമീപവാസികള്‍ പറഞ്ഞു.സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവില്‍ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികള്‍ക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാര്‍ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എത്ര പരാതിപ്പെട്ടാലും അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയും ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴി വെയ്ക്കുന്നു എന്നത് മറ്റൊരു വാസ്തവം.