സൂപർ താരം മഹേഷ് ബാബു അഭിനയിച്ച ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് ‘സർക്കാരു വാരി പാട്ട’. ഈ ചിതൃത്തത്തിൽ നായികയായി എത്തുന്നത് കീർത്തിസുരേഷാണ്‌. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യ്തത്. ഈ ആക്ഷൻ ചിത്രം നിരവധി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയെന്നു ട്രെയ്‌ലർ വെക്തമാക്കിയിരുന്നു. നല്ല പ്രതീഷയോടാണ് പ്രേക്ഷകർ ചിത്രത്തിനെ കാണുന്നത്. ഈ മാസം പന്ത്രണ്ടിന് ചിത്രം റിലീസ് ചെയ്‌യും. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ഇടയിൽ ഉണ്ടായ സംഭവത്തെ വെളിപ്പെടുത്തുകയാണ് നടി കീർത്തി സുരേഷ്.


ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലുകയും , അതിനെ മാപ്പു ചോദിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടയിൽ ആയിരുന്നു ഈ സംഭവം, എൻ റെ ടൈമിങ്ങിന്റെ തെറ്റിയതുകൊണ്ടു എനിക്ക് അദ്ദേഹത്തെ മൂന്ന് തവണ ആണ് അടിക്കേണ്ടി വന്നത് കീർത്തി പറയുന്നു. തെറ്റ് മനസിലാക്കിയപ്പോൾ അദ്ദേഹത്തിനോട് ഞാൻ മാപ്പു ചോദിക്കുകയും ചെയ്യ്തു എന്നാൽ അദ്ദേഹം എന്നെ വളരെ കൂളായിട്ടാണ് എന്നോട് പെരുമാറിയത് താരം പറയുന്നു.


ഈ ചിത്രത്തിലെ സുബ്ബ രാജു, വെണ്ണല കിഷോർ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധയകൻ എസ് തമൻആണ്. ആർ മാധവി ഛായാഗ്രഹണം, എഡിറ്റിംഗ് മാർത്താണ്ഡ കെ വെങ്കിടേഷ്, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്, ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ ജെനസ്രെദ്ധ പിടിച്ചു പറ്റിയിരുന്നു.