മോഡലിങ്ങ്ലൂടെ ജനപ്രീതി പിടിച്ചുപറ്റി ഇന്ന് മലയാളത്തിലെ മുൻനിര നായികയായി മാറിയ താരമാണ് ശ്വേതാമേനോൻ. ആദ്യമൊക്കെ ഗ്ലാമറസ് റോളുകളിൽ ആണ് നടി അഭിനയിച്ചിരുന്നത്. ര തിനിർവ്വേദം, കളിമണ്ണ് എന്ന സിനിമകളിലൂടെയാണ് ഇന്നും താരത്തെ ആളുകൾ അടുത്തറിയുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയതോടെ ശ്വേതാമേനോന്റെ കരിയറിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സംഭവിച്ചത്. അഭിനേത്രി എന്നതിനപ്പുറം മോഡൽ എന്ന നിലയിലും സംവിധായിക എന്ന നിലയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് താരം. വെള്ളിത്തിരയിൽ എത്തിയിട്ട് 30 വർഷത്തോളം പൂർത്തിയാക്കിയ സന്തോഷവും ഇത്രയും കാലത്തെ അഭിനയ ജീവിതത്തെ പറ്റിയും എല്ലാം ശ്വേത മുമ്പ് പറഞ്ഞിരുന്നു.


ഒന്നും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് വന്നത്. സിനിമ എൻറെ തൊഴിൽമേഖല ആകും എന്ന് ആഗ്രഹിച്ചില്ല. അതിനെ ഗൗരവമായി കാണുകയും സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടുപോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു സിനിമയെ ഗൗരവമായി കണ്ട് തുടങ്ങിയത് രണ്ടാമത്തെ വരവിൽ ആണെന്ന് ശ്വേതാ മേനോൻ പറയുന്നു. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങിയത്. എല്ലാത്തിനും മാറ്റം വരുത്തിയത് രണ്ടാം തിരിച്ചുവരവായിരുന്നു. പരദേശി എന്ന സിനിമ വന്നത് മുതലാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാമല്ലോ എന്ന ചിന്ത എന്നിൽ ഉടലെടുത്തത്.അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു ഞാൻ. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലും ഇല്ലാതെ കാശ് കിട്ടുന്നത് ഇപ്പോൾതന്നെ അത് അടിച്ചു പൊളിച്ചു തീർക്കും.


നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം പ്രതിഭാധനർക്കൊപ്പം പ്രവർത്തിക്കണമെന്ന തോന്നൽ മെല്ലെ വരാൻ തുടങ്ങിയത് പരദേശിക്ക് ശേഷമാണ്.ആ യാത്ര തുടരുന്നു എന്നതാണ് താരം വ്യക്തമാക്കിയത്. കാ മ സൂ ത്രയുടെ പരസ്യത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തും ഒക്കെ നിരന്തരം വിമർശനങ്ങൾ നേടിയെടുത്ത താരമാണ് ശ്വേതാ. ചെറുതും വലുതുമായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം വിവാദങ്ങളെ പേടിച്ച് ഒരിക്കൽ പോലും തിരിഞ്ഞു നിൽക്കാറില്ല. സ്വന്തം ജീവിതത്തിലെ പ്രസവം പോലും സിനിമക്കുവേണ്ടി ചിത്രീകരിക്കാൻ തയ്യാറായത് വലിയ വാർത്തകളാണ് വഴിവച്ചത്. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ആ രംഗം പിന്നീട് വലിയ ഒരു ചലനം തന്നെയാണ് സമൂഹത്തിൽ സൃഷ്ടിച്ചത്.


വർഷങ്ങൾക്ക് മുൻപ് കാ മ സൂ ത്രയുടെ പരസ്യത്തിൽ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി പ്ര സവം ലൈവായി ചിത്രീകരിച്ചതും ഒക്കെ ശ്വേതാമേനോനെ സംബന്ധിച്ചിടത്തോളം നിരവധി വിമർശനങ്ങൾക്ക് വഴിവച്ച സംഭവങ്ങളാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവുമടുത്ത ഒരു അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ ജീവിതത്തിൽ പ്രാധാന്യം നൽകുന്നത് ആരോഗ്യം, സമ്പത്ത്, കുടുംബം എന്നിവയ്ക്ക് ആണെന്നും സമ്പത്തിനുവേണ്ടി ഏത് കഥാപാത്രം കൈകാര്യം ചെയ്യുവാനും താൻ ഒരുക്കമാണെന്നും ശ്വേത വ്യക്തമാക്കുന്നു. അതുപോലെതന്നെ സിനിമാ മേഖലയിലുള്ള പലരോടും തനിക്ക് ക്രെഷ് തോന്നിയിട്ടുണ്ട് എന്ന് താരം പറയുന്നു.