മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം .മുല്ലപെരിയാർ വിഷയം ജനങ്ങളുടെ തന്നെ ജീവിതത്തെ ബാധിക്കുന്നതാണ് അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി അറിയിച്ചു .ജനങ്ങൾ പരിഭ്രാന്തരായി നിക്കുന്ന ഈ സമയത്ത് രാഷ്ട്രീയം പറയരുത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.

ഉചിതമായ ജലനിരപ്പ് എത്രയെന്ന് കോടതിയിൽ വാദിക്കാനല്ല ശ്രമിക്കേണ്ടത്. മറിച്ച്  തമിഴ്നാടുമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം .മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ജലകമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിചട്ടുണ്ട് .ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാസ്ഥകളാണ്  ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടേണ്ടിവരുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ് .അതുകൊണ്ട് തന്നെ    കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയചട്ടുണ്ട് .കൂടാതെ ഡാമിലെ ജലനിരപ്പ് ഉയരുകയും, ഷട്ടറുകള്‍ തുറക്കേണ്ടി വരുകയും ചെയ്താല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടട്ടുണ്ട് .

മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് . തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഫേസ്‌ബുക്ക് പേജില്‍ മുല്ലപ്പെരിയാര്‍ ഡീക്കമ്മീഷന്‍ ചെയ്യാനുള്ള തീരുമാനമെടുക്കണമെന്നഭ്യര്‍ഥിച്ച്‌ മലയാളികളുടെ അഭ്യര്‍ത്ഥനാ പ്രവാഹമാണ് ഇപ്പോൾ .ഇതേസമയം തന്നെ  മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.അണക്കെട്ടിനെ പാട്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .