മധ്യപ്രദേശിനെ ഭയപെടുത്തികൊണ്ടുള്ള രീതിയിൽ നാല് കൊലപാതകങ്ങൾ നടത്തിയ 19 കാരൻ പോലീസ് പിടിയിൽ. ഉറക്കത്തിൽ ആയ നാല് സുരക്ഷജീവനക്കരെ തലക്കടിച്ചു കൊന്നതിന്റെ പേരിൽ കെസ് ലി സ്വദേശിയായ ശിവ പ്രസാദ് ആണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്,കൊലപാതകത്തിന് അക്ക്രമിക്കു പ്രോചോദനം ഉണ്ടാകാൻ കാരണം കെ ജി എഫ് എന്ന ബ്രെഹ്‌മാണ്ഡ ചിത്രം. പ്രതി തന്നെയാണ് ഈ വിവരം പോലീസിൽ പറഞ്ഞത്. സാഗർ നാഗത്തിലെ മൂന്നു പേരും, ഭോപ്പാലിലെ ഒരാളും ആണ് ശിവ പ്രസാദിന്റെ കൊലക്ക് ഇര ആയി തീർന്നത്. ഈ സംഭവം ഓഗസ്റ്റ് 28 നും സെപ്റ്റംബർ 1 നും ഇടയിലായിരുന്നു. കെ ജി എഫ് സിനിമയിലെ കൊലയാളി കാഥാപാത്രത്തെ പോലെ പേരെടുക്കുക യെന്നതായിരുന്നു കൊലയാളിയുടെ ലക്‌ഷ്യം. ഈ ദൃശ്യങ്ങൾ സി സി ടി വി ക്യാമെറയിൽ പതിഞ്ഞിരുന്നു, നിക്കറും, ബനിയനും ധരിച്ചു കൊണ്ട് ശിവപ്രസാദ് ഭോപ്പാലിൽ ഉറങ്ങിക്കിടക്കുന്ന സുരക്ഷ ജീവനക്കാരനെ കല്ല് കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു. ഈ ദൃശ്യം മറ്റാരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പ്രതി രക്ഷപെടുകയായിരുന്നു.
കൊലപാതകങ്ങൾക്കു ശേഷം ഇരകളിൽ ഒരാളുടെ മൊബൈൽ കരസ്ഥമാക്കിയിരുന്നു പ്രതി. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് ശിവ പ്രസാദിനെ പോലീസ് കീഴടക്കിയത്. ചുറ്റിക, വടിവാൾ ,കല്ല് എന്നി മാരകായുധങ്ങൾ വെച്ചാണ് പ്രതി ഈ നാല് കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്, ഇപ്പോൾ ഈ നാല് കൊലപാതകങ്ങളും ആ പ്രദേശത്തെ മുഴുവൻ പരിഭ്രാന്തിയിൽ ആകിയിരിക്കുകയാണ്, ഇനിയും പ്രതി ലക്ഷ്യമിട്ടിരിക്കുന്നത് പോലീസുകാരെ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകി.