ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അകത്തായതോടെ ബോളിവുഡിലെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലഹരിപാര്‍ട്ടികള്‍ ഒരു പരസ്യമായ രഹസ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഷാരുഖ് ഖാന്‍ വരെ ലഹരിപാര്‍ട്ടി നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പോണ്‍ സ്റ്റാര്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ആര്യന്‍ ഖാന്റെ ജാമ്യം കോടതി നിഷേധിച്ചിരിക്കുകയാണ്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേകത എന്‍ഡിപിഎസ് കോടതി വിധി പറഞ്ഞത്. ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന ഷാരൂഖിനും കുടുംബത്തിനും ഇത് കനത്ത ആഘാതമായി. മകന്‍ പുറത്ത് വരുന്ന ദിവസം ദീപം തെളിക്കാനും അതുവരെ ഉപവാസം ഇരിക്കാനുമാണ് ഗൗരിഖാന്റെ തീരുമാനം.


ആര്യന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍.സി.ബി. കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. ഒരു പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ലഹരി ചാറ്റുകള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായതെന്നാണ് സൂചന.
പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റുകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.