ബിഗ്‌ബോസിലെ നല്ലൊരു മത്സരാർത്ഥിയായ റോബിൻ ഇപ്പോൾ തന്റെ കാമുകി ആയി ആരതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആരതി അവളുടെ ജീവിതത്തിൽ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്,24  മാത്ത് വയസിൽ തന്റെ അച്ഛന് സ്വന്തമായി ആരതി കാർ സമ്മാനമായി നൽകിയിട്ടുണ്ട്, പക്ഷെ ആ പ്രായത്തിൽ എനിക്ക് ഒന്നിനും കഴിഞ്ഞിട്ടില്ല റോബിൻ പറയുന്നു.

ഞാൻ 32  വര്ഷം കൊണ്ടുണ്ടാക്കിയ കാര്യങ്ങൾ അവൾ അവളുടെ ഈ പ്രായത്തിൽ സമ്പാദിക്കുന്നുണ്ട്. അത് വലിയ ഒരു കാര്യം തന്നെയാണ്. ശരിക്കും  പറഞ്ഞാൽ ഞാൻ ഇത്രയും സമ്പാദിക്കാൻ തുടങ്ങിയത് ബോഗ്‌ബോസിൽ വന്നതിനു ശേഷമാണ് റോബിൻ പറയുന്നു. എന്നാൽ തന്റെ ആഗ്രഹത്തെ കുറിച്ച് ആരതിയും  പറയുന്നു. ഞങ്ങൾ രണ്ടു പെൺകുട്ടികൾ ഉണ്ടായി കഴിഞ്ഞു അമ്മ പറയുമായിരുന്നു ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് കാരണം ഒരാൺ കുട്ടി ഉണ്ടെങ്കിൽ അവൻ അമ്മയെയും അച്ഛനെയും നോക്കിയേനെ എന്ന അർത്ഥത്തിൽ ആയിരിക്കുമല്ലോ ആരതി പറയുന്നു.

അപ്പോൾ തന്നെ ഞാൻ ആഗ്രഹിച്ചതാണ് ഞാൻ സമ്പാദിച്ചു എന്റെ അച്ഛനെയും, അമ്മയെയും നോക്കണമെന്ന്, ആ ആഗ്രഹം സാധിച്ചു, ഞാൻ ഇരട്ടിയുടെ ഇരട്ടി എന്റെ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട്. ഇപ്പോൾ ഞാൻ അമ്മയോട് ചോദിക്കും ഇപ്പോൾ ‘അമ്മ പറയുമോ ഒരാൺ കുട്ടിയും കൂടി വേണമെന്ന് അപ്പോൾ അമ്മ ചിരിച്ചു കൊണ്ട് പറയും വേണ്ട എന്ന് ,ഞാൻ ആദ്യം ബിസിനെസ്സ് ചെയ്യുമ്പോൾ അമ്മയ്ക്കും അച്ഛനും പേടി ആയിരുന്നു ഈ ചെറുപ്രായത്തിൽ ഇങ്ങനെ വേണോ എന്നാണ്, എന്നാൽ എന്റെ ആഗ്രഹം ആയിരുന്നു സ്വന്തം കാലിൽ നിന്നും കൊണ്ട് ബിസിനസ് കൊണ്ടുപോകണെമന്നു ആ ആഗ്രഹം കൊണ്ട് കൂടിയാണ് താൻ ഇത്രയും ബിസിനെസ്സ് വിപുലമാക്കാൻ കഴിഞ്ഞത് ആരതി പറയുന്നു