മലയാള സിനിമയിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നു തന്നെയാണ് പൃഥ്വിവ് രാജ് ബിജുമേനോൻ നയങ്കന്മാരായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ച സച്ചി സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. മലയാള സിനിമയിൽ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടങ്ങൾ ആണ് കാഴ്ച വെച്ചത്.

മറ്റുഭാഷകളിൽ നിന്ന് പോലും മികച്ച അഭിപ്രായങ്ങൾ വന്നിരുന്നു. ഇതിനിടയിൽ നിരവധി ഭാഷകളിയ്ക്ക് ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തെലുങ്ക് ചിത്രത്തിലെ നായികയെ വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോനാണ് തെലുങ്കിലെ നായിക. ഐശ്വര്യ രാജേഷും ചിത്രത്തിലെ നായികയാണ്. എന്നാൽ ഇവരിൽ ആരുടെയൊക്കെ നായികയാണ് എന്നതിൽ വ്യക്തയില്ല

ചിത്രം മറ്റുഭാഷകളിലും വലിയ രീതിയിൽ സ്വീകാര്യത നേടുമെന്നാണ് അണിയപ്രവർത്തകർ കരുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചട്ടില്ല ഉടൻ വർക്കുകൾ ആരംഭിച്ച് ചിത്രം എത്രയും പെട്ടെന്ന് പ്രക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് തെലുങ്ക് ഫിലിം ഇന്റസ്ട്രി കരുതുന്നത്.