നൊന്നൂറുകളിലെ മലയാളസിനിമാ രംഗത്തെ നിറസാന്നിധ്യമായിരുന്ന അഞ്ജുവിനെ നമ്മൾ മലയാളികൾ മറക്കാൻ തരമില്ല. ബാലതാരമായിയെത്തി നായിക പരിവേഷത്തിലേക്ക് ഉയർന്ന താരസുന്ദരിയാണ് അഞ്ജു. പിന്നീട് പല സൂപ്പർ സ്റ്റാറുകളുടെ നായികയായും അതെ പോലെ സഹ താരമായും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഞ്ജു മലയാളത്തിലെ വിസ്‌മയ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്. താഴ്വാരം എന്ന സിനിമയിലാണ് അഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങിയ താരമായിരുന്നു അഞ്ജു. അതുകൊണ്ടുതന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ജുവിന് തൊട്ടു പിന്നാലെ ഉണ്ടായിരുന്നു. 1995ലായിരുന്നു പ്രമുഖ കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറുമായി അഞ്ജു വിവാഹം. ഈ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. പേര് അര്‍ജ്ജുന്‍ പ്രഭാകര്‍. പ്രഭാകറുമായുള്ള ബന്ധം ഒഴിഞ്ഞതിന് ശേഷം അഞ്ജു തമിഴ് നടന്‍ ഒ എ കെ സുന്ദറുമായി 1998-ല്‍ വിവാഹിതയായി.
തെന്നിന്ത്യൻ ഹിറ്റ് സീരിയലുകളിലെ നിറസാന്നിധ്യമായിരുന്നു പിന്നീട അഞ്ജു. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദര്‍ശനില്‍ മാനസി, സണ്‍ ടിവിയില്‍ അഗല്‍ വിലക്കുഗല്‍ എന്നി സീരിയലുകളിലും അഞ്ജു തിളങ്ങി. ആ ഇടയ്ക്കായിരുന്നു അഞ്ജു മരിച്ചു എന്നുള്ള വ്യാജ വാര്‍ത്തകള്‍ മാധ്യമ ലോകത്ത് നിറഞ്ഞു നിന്നിരുന്നത്. പക്ഷെ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് അഞ്ജു രംഗത്ത് എത്തിയിരുന്നു. അഞ്ജുവിന്റെ അച്ഛന്‍ മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്. ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ് അഞ്ജു.