ഹെൽമെറ്റ് വെക്കാനും സീറ്റ് ബെൽറ്റ്റിടാൻ പറയുന്നതും എന്തിനാണ് ?. നമ്മുടെ സുരക്ഷക്ക് വേണ്ടിഎന്നാണോ ഉത്തരം. പക്ഷെ അല്ലെന്നാണ് പലരും പറയുന്നതും പലരുടെയും പ്രവൃത്തികൾ കണ്ടാൽ നമുക്ക് മനസിലാകുന്നതും . ഇതൊക്കെ സർക്കാരിനും മോട്ടോർ വാഹന വകുപ്പിനും കാശുണ്ടാക്കാനാണത്രെ . അത് കൊണ്ട് ഹെൽമെറ്റ് ഒക്കെ നമുക്കെന്തിനാ ?.അല്ലെങ്കിൽ കുറച്ചു ദൂരമല്ലേ ഉള്ളൂ അതിനിടയിൽ എന്തപകടം പറ്റാനാ . അങ്ങനെ വിചാരിച്ചു ഒരു ചേട്ടൻ ഹെൽമെറ്റ് ഒന്നും വെക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്നു. ഹെൽമെറ്റ് വെച്ചിട്ടില്ല എന്ന് മാത്രമല്ല മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് യാത്ര. അതൊക്കെ പോട്ടെ ചെറിയ തെറ്റല്ലേ ഉള്ളൂ വണ്ടിക്ക് മിറർ ഉണ്ടോ എന്ന് നോകാം . അതും ഇല്ല. അതിനിപ്പോ എന്താ രണ്ട മിററിന്റെ കാര്യമല്ലേ. അതങ്ങു വേണ്ടെന്നു വെക്കാം. പക്ഷെ ഇതൊക്കെ നമ്മൾ വേണ്ടെന്നു വെച്ചാലും കാണേണ്ടവർ കാണും പിടികൂടും.

അപ്പോൾ പറഞ്ഞു വന്നത് മറ്റേ ചേട്ടന്റെ കാര്യം. ചേട്ടൻ ബൈക്കിൽ യാത്ര ചെയ്ത വരുമ്പോൾ പുറകിൽ ഒരു കാർ ഫോളോ ചെയ്യുന്നു. അതിനിപ്പോ എന്താ ടാറ്റായുടെ ഒരു കാറ് . ഒന്നൂടെ സൂക്ഷിച്ചു നോക്കിക്കേ . മോട്ടോർ വാഹന വകുപ്പെന്നല്ലേ അതിൽ എഴുതിയിരിക്കുന്നത്. അപ്പൊ പണി പാളി . ബൈക്കിനു മുന്നിൽ കയറി വണ്ടി സൈഡ് ഒതുക്കി കൈയോടെ പൊക്കി.

എറണാകുളം മൂവാറ്റുപുഴ കടമറ്റതാണ് സംഭവം . സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫോൺ വിളിച്ചു തീരാൻ കാത്തിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ ക്ഷമ സമ്മതിക്കണം ,ഫോൺ വിളി, നോ ഹെൽമെറ്റ്, നോ മിറർ എല്ലാ കൂടി കൂട്ടി ബൈക്ക് ഡിപ്പാർട്മെന്റിന് തന്നെ കൊടുക്കുന്നതാ നല്ലത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.