പെൺകുട്ടികളുടെ ഏറ്റവും വല്യ ധൈര്യം തന്നെയാണ് അവരുടെ അച്ഛൻ.  ഓരോ പെണ്മക്കൾക്കും അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ സാധിച്ചു കൊടുക്കാൻ അമ്മമാരേക്കാളും ഒരു ആവേശം അച്ചന്മാർക്കു തന്നെയാണ്. അതിനു കാരണവും ഉണ്ട് അച്ചന്മാരുടെ രാജകുമാരിയാണല്ലോ ഈ മകൾ.

മിക്കയിടങ്ങളിലും നടക്കുന്ന കാര്യം തന്നെയാണ് ഇത് അച്ഛന് സപ്പോർട്ട് ആയി മകളും, മകളുടെ കൂടെ കട്ടയ്ക്കു അച്ഛനും. അങ്ങനെയുള്ള പല തരത്തിലുള്ള വിഡിയോകൾ പല തവണ നമ്മൾ കണ്ടിട്ടുമുണ്ട്. അത്തരത്തിൽ ഉള്ള അച്ഛന് സപ്പോർട്ടുമായി എത്തുന്ന കുഞ്ഞു മകളുടെ വീഡിയോ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ അകെ തരംഗം ആയി മാറിയിരിക്കുന്നത്.

തൻ്റെ അച്ഛനെ അമ്മയും അമ്മുമ്മയും ഒക്കെ ചേർന്ന് കുറ്റപ്പെടുത്തുന്നത് കേട്ട ഈ മകൾ തന്റെ പ്രിയപ്പെട്ട അച്ഛന് വേണ്ടി അവരോടു തർക്കിക്കുന്നത് ആണ് ഈ വിഡിയോയിൽ ഉള്ളത്. അച്ഛനും മകളും തമ്മിൽ ഉള്ള ആ ഒരു അടുപ്പം എന്തായാലും ഈ വിഡിയോയിൽ കൂടെ കാണാൻ കഴിയും. ഇങനെ ഒരു മകൾ എന്തായാലും ആ അച്ഛന്റെ ഭാഗ്യം തന്നെയാണ്