കോമഡി സ്റ്റാർസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മീര അനിൽ, ഇപ്പോൾ തനിക്ക് സോഷ്യൽ മീഡിയിൽ ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, ചില കാര്യങ്ങളിലൊക്കെ തന്റെ ഏറ്റവും വലിയ വിമർശകൻ ഭർത്താവ് വിഷ്ണുവാണ് അതിനൊരു കാരണമുണ്ട്. ഞാൻ പങ്കെടുക്കുന്ന ഇവന്റിൽ ചിലപ്പോൾ കൂവും, അതുകൊണ്ടു എനിക്ക് സോഷ്യൽ മീഡിയിൽ ഒരു പേര് എനിക്ക് ലഭിച്ചിട്ടുണ്ട്, കൂവല്‍ റാണിയെന്നാണ്,ഞാൻ എക്‌സൈറ്റഡ് ആകുമ്പോൾ കൂവാറുണ്ട്. വിഷ്ണു പറയും ഒന്നോ രണ്ടോ കൂവിക്കൊ അല്ലാതെ ഒരുപാട് കൂവരുതെന്നു

വിഷ്ണുവാണ് എനിക്ക് വരുന്ന കമന്റുകളൊക്കെ വായിക്കുന്നത്. ആ ധൈര്യം സമ്മതിക്കണ൦ ഭർത്താവിന്റെ ആ ധൈര്യം എനിക്ക് കിട്ടിയിട്ടില്ല മീര പറയുന്നു, ആദ്യം ഇതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശീലമായെന്നും വിഷ്ണുവും പറയുന്നു. പണ്ടൊക്കെ നേരിട്ട് വന്നായിരുന്നു ആളുകള്‍ ചീത്ത വിളിച്ചിരുന്നത്. എന്നാല്‍ വിവാഹ ശേഷം വിഷ്ണുവിന്റെ അക്കൗണ്ട് തേടിപ്പിടിച്ച് വിഷ്ണുവിന് പേഴ്‌സണലായി ചീത്തവിളിച്ച് മെസേജ് അയക്കുമെന്നാണ് മീര പറയുന്നത്.

അതിനെ വിഷ്ണു മറുപടി കൊടുക്കും ഒപ്പം ബ്ലോക്ക് ചെയ്യുകയും ചെയ്യും, എന്നാൽ എന്തിനാണ് ഇങ്ങനെ തനിക്ക് മെസ്സേജ് അയക്കുന്നത് എന്ന് വിഷ്ണു ചിന്തിക്കാറുണ്ടെന്നും മീര പറയുന്നു, മീര എപ്പോഴും ആക്ടീവാണ്. ഡ്രൈവ് ചെയ്യുമ്പോൾ ,പാട്ട് ഇടുന്നതിലും കൂടുതലും ഞങ്ങൾ സംസാരമായിരിക്കും വിഷ്ണു പറയുന്നു. ഞങ്ങൾ നല്ല ഫ്രണ്ട്സിനെ പോലെയാണ് ഇടപെടുന്നത് മീര പറയുന്നു