ചക്കപ്പഴം എന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ സീരിയയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ഇതിന് മുൻപ് താരം മോഡേൺലിംഗ് രംഗഗളിൽ സജീവമായ താരം സിനിമ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

തന്റെ കരിയറിന്റെ തുടക്കത്തിൽ ആദ്യ സ്ക്രീൻ പ്രസൻസിനായുള്ള വേദി കിട്ടിയത് തമിഴിൽ നിന്നാണെന്നും. കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വാകാര്യ ചാനൽ ആയ വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തമിഴിൽ നിന്നാണ് ആദ്യ അവസരം വന്നതെങ്കിലും ഇതൊരു തുടക്കമായാണ് താൻ കണ്ടിരുന്നത്. എന്നാൽ അഭിനയത്തിന്റെ പേരിൽ തന്നെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചതെന്നും താരം പറയുന്നു. ഇതൊക്കെ കേട്ടുകേൾവി മാത്രമായിരുന്നെന്നും ആദ്യമായി ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായതെന്നും ശ്രുതി പറയുന്നു.

അഭിനയ വാക്താനം നലകിയ വെക്തി അഭിനയിക്കണമെങ്കിൽ തന്റെ കൂടെ കിടന്ന് തരണം എന്നാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ തന്റെ ബോധം പോയ അവസ്ഥ ആയിരുന്നെന്നും. ആഹ് സമയത്തിൽ താൻ പ്ലസ് ടു കഴിഞ്ഞ പ്രായമായിരുന്നെന്നും അപ്പോൾ ഒരു കൊച്ചുകൂട്ടിയോടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നുപോലും അയാൾ ചിന്തിച്ചില്ല എന്നുമാണ് താരം പറഞ്ഞത്. അഭിനയിക്കാൻ വേണ്ടി തന്റെ മാനം പണയം വെക്കാൻ താൻ തയാറായിരുന്നില്ല എന്നും താരം കൂട്ടി ചേർത്തു.