ബിഗ്ഗ്‌ബോസിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.നൂറുദിവസം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ കൂടി റോബിനോളം ആരാധകർ മറ്റൊരു മത്സരാർത്ഥികൾക്കും ഇല്ലെന്നു വേണം പറയാൻ.സോഷ്യൽ മീഡിയയിലെ തരംഗം ആരാണെന്നു ചോദിച്ചാൽ അത് ഡോക്ടർ തന്നെയാണ്.മാസങ്ങൾ കഴിഞ്ഞിട്ടും റോബിൻ എന്നു പറഞ്ഞാൽ ആരാധകർ തടിച്ചു കൂടും.ആരതി പൊടിയുമായുള്ള പ്രണയബന്ധം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് ഇപ്പൊ ഒരു സന്ദോഷവാർത്ത എത്തിയിരിക്കുകയാണ്.ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രമാണ്.കഴിഞ്ഞ ദിവസം വിവാഹനിശ്ചയ മോതിരങ്ങളുടെ ചിത്രങ്ങളും വയറലായിരുന്നു ഡോക്ടർ മച്ചാന്റെ പെണ്ണായി ഒരുങ്ങിയിരിക്കുകയാണ് ആരതിപൊടി.ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞു ആരതിയെ ചേർത്തുപിടിചോണ്ടുള്ള ചത്രമാണ് സോഷ്യൽമീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.ഫാഷൻ ഡിസൈനർ ആയ ആരതിപൊടി സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രെദ്ധനേടാറുണ്ട്.ലെഹങ്കയാണ് ആരതിയുടെ വേഷം.റോബിൻ ധരിച്ചിരിക്കുന്നത് കുർത്തയാണ്.സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയ റിങ്ങിൻറെ  താഴെയാണ് ജീവിതത്തിലെ അസുലഭ നിമിഷത്തെ കുറിച്ച് ആരാധകർക് സൂചന നൽകിയത്.മുൻപോട്ടുള്ള അവർ എന്നും സന്ദോഷമായി ജീവിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. നിശ്ചയവേദിയിലും ഇരുവരുടെ സ്നേഹം  പങ്കുവെയ്ക്കാൻ മറന്നില്ല.ആഹാരം കഴിക്കുമ്പോഴും ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്ന ആരാധിക ഭക്ഷണം വാരിക്കൊടുത്തു വീണ്ടും ആരാധക ശ്രെദ്ധ നേടിയിരിക്കുകയാണ് ഡോക്ടർ റോബിൻ.