ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്, തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. ഗായത്രി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിവ്യ പിള്ള അവതരിപ്പിച്ചത്. വളരെ മികച്ച പിന്തുണയാണ് താരത്തിന്റെ ഈ വേഷത്തിന് ലഭിച്ചത്, ടൊവിനോ തോമസ് നായകനായ കള ആണ് താരം അഭിനയിച്ച പുതിയ ചിത്രം, ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായി അഭിനയിക്കുന്ന സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ദിവ്യ. ആക്‌ഷൻ ഹീറോ വേഷത്തിൽ ആണോ താരം ചിത്രത്തിൽ എത്തുന്നത്.

കാവ്യാ മാധവന്റെ സഹോദരന്റെ ഭാര്യ തന്റെ സുഹൃത്ത് ആണെന്ന് പറയുകയാണ് താരം, ഒപ്പം തന്റെ പെണ്ണുകാണൽ ചടങ്ങിനെ കുറിച്ചും താരം വ്യക്തമാക്കി, ദിവ്യയുടെ വാക്കുകൾ ഇങ്ങനെ, ഒരു കല്യാണ ചടങ്ങിനിടയിലായിരുന്നു തന്റെ ‘പെണ്ണുകാണല്‍’ നടന്നതെന്ന് ദിവ്യ പറയും. കാവ്യ മാധവന്റെ ചേട്ടന്‍ മിഥുന്‍ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്. ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങില്‍ വച്ച് എന്നെ കണ്ട വിനീതേട്ടന്‍ (വിനീത് കുമാര്‍) ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചേച്ചിയും അമ്മയുമാണ് തന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ എന്നാണ് ദിവ്യ പറയുന്നത്. അച്ഛന് അഭിനയത്തോടുള്ള ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാവും എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവ്യ തന്റെ ഏറ്റവും വലിയ ‘ചിയര്‍ ലീഡര്‍ അച്ഛനാണ്. മോള് ബ്രില്യന്റായി അഭിനയിച്ചു എന്ന് അച്ഛന്‍ അഭിമാനത്തോടെ പലരോടും പറയാറുണ്ട്. ചെറുപ്പം മുതല്‍ അഭിനയമോഹം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന് ആ മേഖലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. എന്നും താരം പറയുന്നു