വിദ്യാര്‍ഥിയായ ഹര്‍ഷല്‍ ജുയികറിനെ 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളം എന്ന ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്തു കൊണ്ടാണ് ഗൂഗിള്‍ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ഗൂഗിളില്‍ ഒരു ജോലിനേടുക എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്. എൻജിനീയറിങ് ബിരുദ ദാരികള്‍ക്ക് മാത്രമാണ് ഗൂഗിളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കുകയെന്നാണ് പൊതുവേ നമുക്ക് ഒക്കെയുള്ള ഒരു ധാരണ. എന്നാൽ എൻജിനീയറിങ് ബിരുദമില്ലാതെയും ഗൂഗിളില്‍ ജോലി നേടാമെന്ന് തെളിയിച്ച്‌ താരമായിരിക്കുകയാണ് മുംബൈ സ്വദേശിയായ ഹര്‍ഷല്‍ ജുയികര്‍ എന്ന വിദ്യാര്‍ഥി. പലരും വര്‍ഷങ്ങളുടെ പരിശ്രമത്തിലാണ് ഇത്തരത്തിലുള്ള ജോലികൾ നേടിയെടുക്കുന്നത്. ചിലര്‍ എത്ര പരിശ്രമിച്ചാലും നിരാശയാണ് ഫലം . എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വിദ്യാര്‍ഥിയായിരിക്കെ തന്നെ ഹര്‍ഷലിന് ഗൂഗിളില്‍ ജോലി നേടാൻ കഴിഞ്ഞു. അ‌തും എഞ്ചിനീയറിങ് ബിരുദത്തിന്റെ പിൻബലമില്ലാതെ ജോലി നേടാനായി എന്നതാണ് ഹര്‍ഷല്‍ ജുയികറിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. വിദ്യാര്‍ഥിയായ ഹര്‍ഷല്‍ ജുയികറിനെ 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളം എന്ന ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്തു കൊണ്ടാണ് ഗൂഗിള്‍ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

എൻജിനീയറിങ് കോഴ്സിന് ചേരാൻ ഹർഷലിനു സാധിച്ചില്ലെങ്കിലും കോഡിങ്ങിനോടുള്ള താല്പര്യമാണ് ഹര്‍ഷലിനെ ഗൂഗിളിലെത്തിച്ചത്. കമ്പ്യൂട്ടർ കോഡിംഗിലും പ്രോഗ്രാമിംഗിലുമുള്ള ജുയികറിന്റെ വൈദഗ്ധ്യം ഗൂഗിള്‍ റിക്രൂട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഴിവിന് എപ്പോഴും പ്രാധാന്യം നല്‍കുന്നതില്‍ പേരു കേട്ട ഗൂഗിള്‍ ഒട്ടും മടിക്കാതെ ഈ ഇന്ത്യൻ വിദ്യാര്‍ഥിയെ തങ്ങളുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച തസ്തികയിലാണ് ഗൂഗിള്‍ ഹര്‍ഷലിനെ നിയമിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളില്‍ വിശ്വസിച്ച്‌ അ‌തില്‍ വൈദഗ്ധ്യം നേടിയാല്‍ അ‌ര്‍ഹതപ്പെട്ട അംഗീകാരം തേടിവരും എന്നതിന്റെ ഉദാഹരണമായാണ് ഹര്‍ഷല്‍ ജുയികറിന്റെ ഗൂഗിള്‍ വിജയഗാഥ ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എഞ്ചിനീയറായിട്ടാണ് ജോലി നേടിയിരിക്കുന്നത്. തങ്ങള്‍ ഇറങ്ങിത്തിരിക്കുന്ന മേഖലയില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനായി പരിശ്രമിക്കാൻ തയാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രശസ്തമായ ടെക് കമ്പനികളില്‍ അവസരങ്ങള്‍ കണ്ടെത്താനാകും എന്ന് ഈ വിജയഗാഥകള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത എൻജിനീയറിങ് പഠനം പിന്തുടരാതെ അ‌ഭിമാനകരമായ വിജയം കൈവരിച്ച ഹര്‍ഷല്‍ ജുയിക്കറിന്റെ ജീവിതയാത്ര ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രചോദനമേകും എന്നതിൽ യാതൊരു സംശയവുമില്ല.