ശ്രീനാഥ് ഭാസി വിഷയത്തിൽ നിർമാതാക്കൾ എടുത്ത നിലപാടിനെ  പ്രതികരിച്ചു കൊണ്ട് നടൻ ഹരീഷ് പേരടി  രംഗത്തു എത്തി . തൊഴിൽ നിഷേധവും, അന്നം മുട്ടിക്കലും ആര് നടത്തിയാലും അത് നിഷേധം തന്നെയാണ് അതിനു നിർമാതാക്കൾ നടത്തിയ ഈ ചൂരൽ പ്രയോഗത്തിനൊപ്പമാണ് താനെന്നും  നടൻ പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കരാറിൽ ഒപ്പുവെച്ചതിനു ശേഷം അട്വവാൻസും  വാങ്ങി    ഷൂട്ടിങ്ങിനായി രാവിലെ എത്താതെ നട്ടു  ഉച്ചക്ക് എത്തിയാൽ അത് രണ്ടു ദിവസം ആണെങ്കിൽ സഹകരിക്കാം എന്നാൽ അത് നിരന്തരമായി കാണിക്കുകയണുണെങ്കിൽ  ഈ  കുഞ്ഞുമലയാള സിനിമക്ക് സഹിക്കാൻ കഴിയില്ല നടൻ പറഞ്ഞു.

അതുകൊണ്ടു തന്നെ നിർമാതാക്കൾ ശ്രീനാഥ് ഭാസിക്ക് കൊടുത്ത ഈ ചൂരൽ പ്രയോഗം വളരെ നന്നായി എന്നാണ് തനിക്കു പറയാനുള്ളത് ഹരീഷ് പേരടി പറഞ്ഞു. ശരിക്കും പറഞ്ഞാൽ ഇതൊരു നടന്റെ അഹങ്കാരം ആണ്, ഇത് മറ്റു സഹതാരങ്ങളുടെയും, നിർമ്മാതാക്കളുടയും അന്നം  മുട്ടിക്കലും, തൊഴിൽ നിഷേധവും ആണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളും, തമിഴ് സൂപ്പർസ്റ്റാറുകളും  ആ സമയത്തു തന്നെയാണ് എത്തുക, എന്തിനു പറയുന്നു രജനികാന്ത്  താൻ അഭിനയിച്ച യന്തിരൻ എന്ന ചിത്രത്തിൽ  തനിക്കു സെറ്റിൽ എത്താൻ പറ്റാതെ ട്രാഫിക് ബ്ലോക്കിൽ ആയിട്ടുപോലും അദ്ദേഹം ഒരു പോലീസുകാരന്റെ ബൈക്കിൽ ഷൂട്ടിങ് സ്ഥലത്തെത്തിയ നടൻ ആണ്. എന്തായാലും നിർമ്മാതാക്കളുടെ  നടനോടുള്ള  ഈ  ചൂരൽ പ്രയോഗം വളരെ നന്നായി എന്നാണ് ഹരീഷ് പേരടി പറയുന്നത്.