മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് കെ പി എ സി ലളിത. നാടകരംഗങ്ങളിലൂടെ ആയിരുന്നു ഈ കലാകാരിയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. അഞ്ഞൂറ്റിഅൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കെ പി എ സി ലളിത. ദീർഘനാളായുള്ള അസുഖത്തെ തുടർന്ന് ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ 8 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ച പൊതുദര്‍ശനം 11 മണിവരെ തുടരും. തൃശ്ശൂരിലും സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

തുടർന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാംഞ്ചേരിയിലെ വീട്ടിൽ സംസകാരചടങ്ങുകൾ നടക്കും തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണും കൂടി ആയിരുന്നു കെ പി എ സി ലളിത.

കെ പി എ സി ലളിത ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ജനിച്ചത്. താരത്തിന്റെ യെതാർത്ഥ പേരെ മഹേശ്വരിയമ്മ എന്നാണ്. ചലച്ചിത്ര സംവിധയകാൻ ഭരതന്റെ സഹധർമ്മിണി കൂടിയാണ് നടി. ഭരതന്റെ മരണ ശേഷം സിനിമയിൽ നിന്നും വിട്ടകന്ന താരം പിന്നീട് സത്യൻ അന്തിക്കാട് സംവിധനം ചെയ്ത് വീണ്ടു ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ വീണ്ടും സജീവമായി.രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്. ഇതുവരെ മലയാളത്തിലും തമിഴിലും ആയി ഏകദേശം 500-ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചിട്ടുണ്ട്.