നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിയ കൃഷ്‌ണൻ, കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ദിയയെ അശ്വിൻ പ്രപ്പോസ് ചെയ്യ്ത വീഡിയോ പങ്കുവെച്ചത്, എന്നാൽ പ്രൊപ്പോസൽ വീഡിയോ നേരത്തെ പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്തതാണെന്ന് ആരാധകർ അഭിപ്രയപെടുന്നുണ്ട്, ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും പോലെ നല്ല സ്നേഹത്തിൽ കഴിഞ്ഞ് കാണിച്ചു കൊടുക്ക്‌ മക്കളെ എന്നൊരു കമന്റ് ദിയയുടെ പുതിയ വീഡിയോയ്ക്ക് താഴെ വന്നു.ഈ കമന്റിനെ താഴ് നിരവധി അധിക്ഷേപ കമന്റുകൾ ആണെത്തിയിരിക്കുന്നത്

അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ഓരോ ബോയ്ഫ്രണ്ട് എന്നാണ് ഒരാളുടെ കമന്റ്. പേളി അല്ലല്ലോ ദിയ എന്നായിരുന്നു മറ്റൊരു കമന്റ്. ഈ കമന്റിന് ദിയ മറുപടി നൽകി. അത് സത്യമാണ്. ഞങ്ങൾ രണ്ട് പേരും വ്യത്യസ്തരായ മനുഷ്യരാണ്. അവൾക്ക് അവളുടെ സ്റ്റെെലുണ്ട്.എനിക്ക് എന്റെ സ്റ്റെയിലുണ്ട് ,സാമ്യതയുള്ള ഒരു കാര്യം എന്തെന്നാൽ നിങ്ങൾ ഞങ്ങൾ രണ്ട് പേരുടെയും പിന്നാലെയുണ്ട് എന്നതാണെന്ന് ദിയ കൃഷ്ണ മറുപടി നൽകി.

ശ്രീനിഷ്പേളി ദമ്പതികളുമായി ദിയയെയും, അശ്വിനെയും ആരാധകർ താരതമ്യം ചെയ്യുനുണ്ട് . ശ്രീനിഷിനെ പോലെ തമിഴ്നാട്ടുകാരനാണ് അശ്വിൻ ​ഗേണഷും. കേരളത്തിലാണ് അശ്വിൻ താമസിക്കുന്നത്. അശ്വിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ദിയക്ക് പറ്റുമോ എന്ന ചോദ്യം മുൻപ് വന്നിരുന്നു. ഇതിന് ദിയ നൽകിയു മറുപടി , താനും അശ്വിനും വിവാഹ ശേഷം മറ്റൊരു വീട്ടിലാണ് താമസിക്കുക. അപ്പോൾ അ‍ഡ്ജസ്റ്റ്മെന്റിന്റെ വിഷയം വരുന്നില്ലാ ദിയ പറയുന്നു