രാധകരെ ആവേശം കൊള്ളിക്കാൻ പുതിയ അപ്‌ഡേറ്റുമായി മലൈക്കോട്ടൈ വാലിബൻ ടീം. ആരാധകരുടെ കാത്തിരിപ്പിന് താളമേകുന്നതിനായി ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ഗാനമെത്തുന്നത്.’പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന് ആരംഭിക്കുന്ന ആദ്യ ഗാനമാണ് നാളെയെത്തുന്നത്. മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ – ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ആരാധകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്ന് ഉറപ്പാണ്. മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹൻലാല്‍ നല്‍കിയ മറുപടി ഇപ്പോൾ ആരാധകർക്കിടയിൽ  ചര്‍ച്ചയാകുകയാണ്. നേരിന്റെ പ്രമോഷനെത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരാള്‍ ചോദിച്ചത്. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിനറെ മറുപടി.

പിന്നീട് മലയ്‌ക്കൊറ്റയ് വാലിബനെക്കുറിച്ച് സംസാരിച്ചു. വാലിബൻ   വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കുമെന്നു തന്നെയാണ് മോഹൻലാൽ പറയുന്നത്. എല്ലാവരും സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എന്നും  പക്ഷെ  സിനിമയ്‍ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട് എന്നും മോഹന്ലാല് പറയുന്നു. .  നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്‍ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പ സഞ്ചരിക്കുന്നു. സിനിമ പുറത്തിറങ്ങിയിട്ടാണല്ലോ  വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും  മോഹൻലാല്‍ പറഞ്ഞിരുന്നു. കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം” മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി, ആവേശം ഇരട്ടിയാക്കിയാണ് മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായത്. ടീസർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ റെക്കോർഡ് കാഴച്ചക്കാരുമായി ആരാധകർ ഏറ്റെടുത്തിരുന്നു.   മോഹൻലാലിന് പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരി പ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്.

പിഎസ് റഫീക്കിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 130 ദിവസം കൊണ്ടാണ് പൂർത്തിയായത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. അതേസമയം മോഹൻലാൽ ജീത്തു ജോയ്സ്ഫ് കൂട്ടുകെട്ടിലിറങ്ങുന്ന നേരിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ. ഡിസംബർ 21നാണു നേരിന്റെ റിലീസ്. തുടർപ്പാരാജയങ്ങൾ നേരിട്ട മോഹൻലാലിന് ഒരു ഹിറ്റടിക്കാൻ നീരിലൂടെ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.