മലയാള സിനിമയിലെ എവർഗ്രീൻ നായകൻമ്മാരിൽ ഒരാളാണ് രാഘവൻ. എന്നാൽ രേഖവന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അദ്ദേഹം പറയുന്നത് മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിനെ കുറിച്ചും അദ്ദേഹത്തിന് വേദനയുണ്ടാക്കിയ സിനിമയിലെ നാളുകളെ കുറിച്ചു മാണ്.

തനിക് അവസരങ്ങൾ കുറഞ്ഞ അവസാന നാളുകളിൽ പ്രം നസീറുമായി നടത്തിയ ഒരു യാത്രയെ കുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. അവസരങ്ങൾ കുറഞ്ഞ നാളുകളിലാണ് നസീർ സാറുമായി യാത്ര ചെയ്യാൻ അവസരം കിട്ടുന്നത്. നസീർ സാർ ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ്. അന്നത്തെ ആഹ് യാത്ര അദ്ദേഹം ആഗ്രഹിച്ച് വന്നതെന്നും രാഘവൻ പറയുന്നു.

എന്നാൽ അദ്ദേഹത്തിന്റെ ആ അമേരിക്കൻ പര്യടനം സ്പോണ്സർമാർക്ക് ഇഷ്ടമല്ലായിരുന്നെന്നും അദ്ദേഹം അവർക്കൊരു ഭാരമായാണ് കരുതിയതെന്നും രാഘവൻ കൂട്ടിച്ചേർത്തു. ഏത് വഴിയോ ഈ കാര്യങ്ങൾ അദ്ദേഹം അറിയുകയും മാനസികമായി തകരുകയും ചെയ്തു.നസീർ സാറിനെ വളരേ അടുത്ത് അറിയാവുന്ന ആൾ എന്ന നിലയിൽ ഈ സംഭവം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നെന്നും രാഘവൻ പറഞ്ഞു.

ഒരു ജീവിതത്തിലെ മുക്കാൽ ആയുസും സിനിമക്കായി മാറ്റിവെച്ച ഒരു മനുഷ്യന് താൻ പ്രവർത്തിച്ച മേഖലയിൽ നിന്ന് തന്നെ ഇങ്ങനൊരു സ്നേഹ പ്രകടനം അദ്ദേഹം പ്രതീക്ഷിച്ചില്ല. ഈ കാര്യം അദ്ദേഹം കണ്ണുകൾ നിറഞ്ഞുകൊണ്ടാണ് തന്നോട് പറഞ്ഞതെന്നും രാഘവൻ പറയുന്നു.