ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ നടിയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുന്ന സമീറ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ പ്രസവത്തിന് ശേഷം തനിക്കുണ്ടായ വിഷാദരോഗത്തെ കുറിച്ചും അതില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും പലതവണ നടി തുറന്ന് പറഞ്ഞിരുന്നു. വിവാഹശേഷം തന്റെ മക്കളും കുടുംബവും ഒക്കെയായി സന്തോഷത്തോടെ കഴിയുകയാണ് താരം, കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു.

ആ സമയത്തെല്ലാം സ്ത്രീകളില്‍ നിന്നുപോലും പരിഹാസ വാക്കുകള്‍ കേട്ടിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും നടി വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു താരത്തിനെ വിവാഹം. ബിസിനസ്സുകാരനായ അക്ഷയ് വർധെയാണ് താരം വിവാഹം കഴിച്ചത്.മക്കൾക്കും കുടുംബത്തിനും അമ്മായി അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആയി പലപ്പോഴും സമീറ റെഡി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.തന്നെ തന്റെ അമ്മായിയമ്മ മജ്രി വർദേയ്‌ക്കൊപ്പം ഡാൻസ് കളിച്ചും വീഡിയോകൾ ചെയ്തും സമീറ സമൂഹമാധ്യമങ്ങളുടെ മനംകവർന്നു.

ഇന്നിപ്പോൾ സമീറ റെഡ്‌ഡിയും മജ്രി വർദ്ദേയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും. അമ്മ മരുമകൾ ബന്ധത്തിന് ഉപരിയായി അമ്മ മകൾ ബന്ധമാണ് ഇരുവരിലും കാണുവാൻ സാധിച്ചിട്ടുള്ളത്. അമ്മായി അമ്മയെ കുറിച്ച് സമീറ പറഞ്ഞിരുന്നത്, അവർ വളരെ ക്രെസി ആണ് എന്നാണ്. സാസുവുമായുള്ള ബന്ധം അഗാധം ആണെന്നും, ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണ് എന്നും എല്ലാവരും അത് കാണുന്നുണ്ടെന്നും സമീറ പറയുന്നു. ഞങ്ങൾ വിയോജിക്കുന്ന പല കാര്യങ്ങളും ഉണ്ട് എന്നാൽ അത് തുറന്നുപറയാൻ ആണ് പതിവ്. എന്നാണ് തന്റെ അമ്മായി അമ്മയെ കുറിച്ച് സമീറ റെഡ്ഡി പറയുന്നത് ഇപ്പോൾ ഇരുവരുടെയും സ്നേഹത്തെ വാഴ്ത്തി പറയുകയാണ് സോഷ്യൽ മീഡിയ, ഇതുപോലെ ഒരമ്മായമ്മയും മരുമകളും എവിടെയും കാണില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്, ഇത് കണ്ടിട്ട് തങ്ങൾക്ക് അസൂയ വരുന്നു എന്നും ഇവർ പറയുന്നു.