ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് സൂരജ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ കൂടിയാണ് സൂരജ് നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരെയാണ് സൂരജ് തന്റെ ആദ്യ പരമ്പരയിൽ കൂടി സ്വന്തമാക്കിയത്. എന്നാൽ കുറച്ച് ദിവസങ്ങളായി താരം പരമ്പരയിൽ ഇല്ല. സൂരജ് പരമ്പരയിൽ നിന്ന് പിന്മാറി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇതോടെ സൂരജിന്റെ ആരാധകരും നിരാശർ ആയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനോട് സോഷ്യൽ മീഡിയയിൽ കൂടി പിന്മാറ്റത്തെ കുറിച്ച് ചോദിച്ചിരിക്കുന്നത്. അതിനുള്ള മറുപടി ഒന്നും സൂരജ് നൽകിയിട്ടില്ല. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

‘ഇന്നും മാറ്റങ്ങൾ രൂപത്തിന് മാത്രമല്ല സ്നേഹത്തിനുമുണ്ട് സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു.ജീവിതത്തിലെ ആഗ്രഹങ്ങളിൽ ഏറ്റവും വലുതായി തോന്നുന്നത് ഒന്നുകൂടി ഒരുപാട് വർഷം പിറകോട്ട് പോയി ഈ അച്ഛന്റെയും അമ്മയുടെയും മകനായി ആ സ്നേഹം മതിയാവോളം വീണ്ടും വീണ്ടും അനുഭവിക്കണം എന്നാണ് . ജീവിതത്തിൽ പിന്നീടൊരിക്കൽ നഷ്ടപ്പെട്ടു പോയി എന്ന് തോന്നുമ്പോൾ എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത ഒരേയൊരു കാര്യം സ്നേഹമാണ്.അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി കുറച്ചു സമയമെങ്കിലും നമ്മൾ കണ്ടെത്തണം…’ എന്നുമാണ്. എന്നാൽ പോസ്റ്റിൽ എല്ലാവരും ദേവ വീണ്ടും പാടാത്ത പൈങ്കിളിയിലേക്ക് തിരിച്ച് വരണം എന്നാണു. ഏട്ടാ പ്ലീസ് ഏട്ടാ ഏട്ടൻ പാടാത്ത പൈങ്കിളിലേക്ക് ഒന്ന് തിരിച്ചു വാ ചേട്ടാ, ഇപ്പം ഏട്ടൻ ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ആർക്കും പാടാത്ത പൈങ്കിളി കാണാൻ ഒരു ഇഷ്ട്ടവും ഇല്ല എന്റെ അമ്മ ആകെകൂടി കാണുന്ന ഒരു സീരിയൽ പാടാത്ത പൈങ്കിളി ആയിരുന്നു ചേട്ടന്റെ മോട്ടിവേഷൻ speech അമ്മക്ക് ഇഷ്ട്ടായിരുന്നു അങ്ങനെയാ അമ്മ pp കാണാൻ തുടങ്ങിയത് ഇപ്പം ചേട്ടനെ കാണിക്കാത്തൊണ്ട അമ്മയും ഞാനും brotherum pp കാണുന്നില്ല ചേട്ടാ ഒന്ന് തിരിച്ചു വരണെ എന്നൊക്കെയാണ് സൂരജിന്റെ പോസ്റ്റിനു മറുപടി നൽകുന്നത്.