ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിലൂടെ ടെ താൻ  കടന്നു പോകുകയാണ് എന്ന് നടി ശ്രുതി രജനി കാന്ത്. ഏഴ് ആഴ്ചകൾ ആയി താൻ മനസു തുറന്നു ചിരിച്ചിട്ട്, നടി പറയുന്നു. തന്റെ മനസിൽ നിറയുന്നത് നെഗറ്റീവ് ചിന്തകൾ ആണ്, ജീവിതത്തിൽ ഒന്നും പ്രവർത്തിക്കാനോ, ചെയ്യാനോ കഴിയുന്നില്ല, അതാണെന്റെ മാനസികാവസ്ഥ. ഞാൻ മനസു കൊണ്ട് ചിരിച്ചിട്ട് കുറെ നാളുകൾ ആയി ശ്രുതി പറയുന്നു.

നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വിഡിയോ.ജോലി ചെയ്യ്തു കഴിഞ്ഞാൽ ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല. ഓരോ കാര്യങ്ങൾ ആലോചിച്ചു കിടക്കും. ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല. ആദ്യം കുറെ കരുമായിരുന്നു, ഇപ്പോൾ അതിനു പോലും സാധിക്കുന്നില്ല.


ഇത് ഞാൻ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയിൽ ഒരുപാട് പേർ ഇത് അനുഭവിക്കുന്നുണ്ട്, ആരും സന്തോഷത്തിലല്ല. എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മൾ ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം. മനസു കൊണ്ട് സന്തോഷമായിരിക്കുക. കൈയിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ഒന്നു സന്തോഷത്തോടെ കഴിയുക എന്ന് പറയുന്നത് വളരെ ഭാഗ്യം ആണ്  ശ്രുതി പറയുന്നു. അതുപോലെ ഇതിനു നല്ലത് കൗൺസലിംഗ് ആണെന്ന് പറയുന്നു,